സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട്; വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ടൗണില്‍ അണ്ടര്‍ പാസേജ് നിര്‍മ്മാണം പുരോഗമിക്കവെ തൊട്ടടുത്ത സ്‌കൂള്‍ റോഡില്‍ വെള്ളകെട്ട് രൂപപ്പെട്ടു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി മാറി. അണ്ടര്‍ പാസേജ് നിര്‍മ്മാണത്തിനായി സ്‌കൂള്‍ റോഡ് അടച്ചിട്ടതാണ് വെള്ളക്കെട്ടിന് കാരണമായിരിക്കുന്നത്. വാഹനഗതാഗതത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ദുരിതത്തിന് കാരണമായിരിക്കുന്നത്. മഴ കൂടുതല്‍ ശക്തമായാല്‍ റോഡ് വെള്ളത്തില്‍ മുങ്ങുമെന്ന ആശങ്ക നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് സ്‌കൂള്‍ പേരാല്‍ റോഡിലൂടെ പോകുന്നത്. ഇതുവഴി […]

മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ടൗണില്‍ അണ്ടര്‍ പാസേജ് നിര്‍മ്മാണം പുരോഗമിക്കവെ തൊട്ടടുത്ത സ്‌കൂള്‍ റോഡില്‍ വെള്ളകെട്ട് രൂപപ്പെട്ടു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി മാറി. അണ്ടര്‍ പാസേജ് നിര്‍മ്മാണത്തിനായി സ്‌കൂള്‍ റോഡ് അടച്ചിട്ടതാണ് വെള്ളക്കെട്ടിന് കാരണമായിരിക്കുന്നത്. വാഹനഗതാഗതത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ദുരിതത്തിന് കാരണമായിരിക്കുന്നത്. മഴ കൂടുതല്‍ ശക്തമായാല്‍ റോഡ് വെള്ളത്തില്‍ മുങ്ങുമെന്ന ആശങ്ക നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് സ്‌കൂള്‍ പേരാല്‍ റോഡിലൂടെ പോകുന്നത്. ഇതുവഴി അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടിച്ചു പോകുന്നതും വിദ്യാര്‍ത്ഥികള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്‌കൂളിന് സമീപം വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it