പ്രളയ സെസ് പിന്‍വലിക്കണം-ഗാര്‍മെന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

കാസര്‍കോട്: പ്രളയത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഉടന്‍പിന്‍വലിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അശാസ്ത്രീയമായി നടപ്പാക്കുന്ന ലൈസന്‍സ് ഫീസ് റദ്ദാക്കണമെന്നും കേരള ടെക്‌സ്റ്റൈയില്‍ ഗാര്‍മെന്റ്‌സ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2021-2023 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ജെ. സജി ശില്‍പ ടെക്‌സ്റ്റൈയില്‍സ്, പനത്തടി(പ്രസി.), എം. കുഞ്ഞികൃഷ്ണന്‍, ബളാംതോട് അഷ്‌റഫ് സുല്‍സണ്‍, കുഞ്ഞിരാമന്‍ ആകാശ്, ഷിനോജ് മദര്‍ ഇന്ത്യ (വൈസ്.പ്രസി.), മുഹമ്മദ് ഷമീര്‍ എ.കെ. ഔട്ട്ഫിറ്റ് […]

കാസര്‍കോട്: പ്രളയത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഉടന്‍പിന്‍വലിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അശാസ്ത്രീയമായി നടപ്പാക്കുന്ന ലൈസന്‍സ് ഫീസ് റദ്ദാക്കണമെന്നും കേരള ടെക്‌സ്റ്റൈയില്‍ ഗാര്‍മെന്റ്‌സ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

2021-2023 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ജെ. സജി ശില്‍പ ടെക്‌സ്റ്റൈയില്‍സ്, പനത്തടി(പ്രസി.), എം. കുഞ്ഞികൃഷ്ണന്‍, ബളാംതോട് അഷ്‌റഫ് സുല്‍സണ്‍, കുഞ്ഞിരാമന്‍ ആകാശ്, ഷിനോജ് മദര്‍ ഇന്ത്യ (വൈസ്.പ്രസി.), മുഹമ്മദ് ഷമീര്‍ എ.കെ. ഔട്ട്ഫിറ്റ് ഫാഷന്‍(ജന.സെക്ര.), നരേന്ദ്രന്‍ ബദിയടുക്ക, മോഹന്‍ദാസ് പിലിക്കോട്, ധനേഷ് നീലേശ്വരം, ഫൈറോസ് മുബാറക്ക് (സെക്ര.), ഹസന്‍ഹാജി അഷ്‌റഫ് ഫാബ്രിക്‌സ്(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

ഹസന്‍ഹാജിയുടെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹ്‌മദ് ഷരീഫ് യോഗം ഉദ്ഘാടനം ചെയ്തു. കെ.ജെ.സജി, എ.എ. അസീസ്, മുഹമ്മദ് ഷമീര്‍, എ.കെ.എം. കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.

Related Articles
Next Story
Share it