ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ സെയിലില്‍ ഒരു ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് രണ്ട് നിര്‍മ സോപ്പ്

ന്യൂഡെല്‍ഹി: ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഒരു ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് രണ്ട് നിര്‍മ സോപ്പ്. ഫ്‌ളിപികാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയിലില്‍ 53000 രൂപയുടെ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്ത സിമ്രാന്‍പാല്‍ എന്ന വ്യക്തിക്കാണ് നിര്‍മാ സോപ്പുകള്‍ ലഭിച്ചത്. പാര്‍സല്‍ തുറന്ന് നോക്കുന്ന ദൃശ്യങ്ങള്‍ സിമ്രാന്‍പാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം അബദ്ധം സംഭവിച്ചതോടെ ഫ്‌ളിപ്കാര്‍ട്ട് മുഴുവന്‍ പണവും തിരിച്ചുനല്‍കി. സംഭവത്തില്‍ സിമ്രാന്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ തെറ്റ് അംഗീകരിച്ച് സിമ്രാന്‍പാലിന്റെ ഓര്‍ഡര്‍ ഫ്ളിപ്പ്കാര്‍ട്ട് തന്നെ […]

ന്യൂഡെല്‍ഹി: ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഒരു ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് രണ്ട് നിര്‍മ സോപ്പ്. ഫ്‌ളിപികാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയിലില്‍ 53000 രൂപയുടെ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്ത സിമ്രാന്‍പാല്‍ എന്ന വ്യക്തിക്കാണ് നിര്‍മാ സോപ്പുകള്‍ ലഭിച്ചത്. പാര്‍സല്‍ തുറന്ന് നോക്കുന്ന ദൃശ്യങ്ങള്‍ സിമ്രാന്‍പാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം അബദ്ധം സംഭവിച്ചതോടെ ഫ്‌ളിപ്കാര്‍ട്ട് മുഴുവന്‍ പണവും തിരിച്ചുനല്‍കി. സംഭവത്തില്‍ സിമ്രാന്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ തെറ്റ് അംഗീകരിച്ച് സിമ്രാന്‍പാലിന്റെ ഓര്‍ഡര്‍ ഫ്ളിപ്പ്കാര്‍ട്ട് തന്നെ ക്യാന്‍സല്‍ ചെയ്ത് പണം റീഫണ്ട് ചെയ്തത്. ഓര്‍ഡര്‍ ചെയ്യുന്ന സമയത്ത് 'ഓപണ്‍ ബോക്‌സ് ഓപ്ഷന്‍' സിമ്രാന്‍ ടിക്ക് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഡെലിവറി ബോയ് ആണ് ബോക്‌സ് ഓപണ്‍ ചെയ്തത്. ഈ ഓപ്ഷനില്‍ പാര്‍സല്‍ തുറന്ന് യഥാര്‍ത്ഥ ഓര്‍ഡര്‍ ആണെന്ന് ബോധ്യമായാല്‍ മാത്രം ഒ.ടി.പി കൈമാറി പാര്‍സല്‍ സ്വീകരിച്ചാല്‍ മതിയാകും.

എന്നാല്‍ ഫ്ളിപ്പ്കാര്‍ട്ട് വിശ്വസനീയമായ പ്ലാറ്റ്ഫോം ആയത് കൊണ്ട് തന്നെ പാര്‍സല്‍ തുറന്ന ഡെലിവറി ബോയിയും ഒന്ന് ഞെട്ടി. രണ്ട് നിര്‍മാ സോപ്പുകള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പൊതിഞ്ഞ രീതിയില്‍ കാണപ്പെടുകയായിരുന്നു. ഇതോടെ സിമ്രാന്‍ ഒ.ടി.പി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ വിവരം അറിയിക്കുകയും പരാതി രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Related Articles
Next Story
Share it