ഇടിയും മിന്നലും മൂലം പ്രതികൂലകാലാവസ്ഥ; ദുബായില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യാവിമാനത്തിന് മംഗളൂരുവില്‍ ഇറങ്ങാനായില്ല, കൊച്ചിയിലേക്ക് തിരിച്ചുവിട്ടു

മംഗളൂരു: ദുബായില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യാവിമാനത്തിന് ഇടിയും മിന്നലും മൂലമുള്ള പ്രതികൂല കാലാവസ്ഥ കാരണം മംഗളൂരുവില്‍ ഇറങ്ങാനായില്ല. ഇതേ തുടര്‍ന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ദുബായ്-മംഗളൂരു എയര്‍ ഇന്ത്യ വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ന് 118 യാത്രക്കാരുമായി മംഗളൂരുവിലെ ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നല്‍ ശക്തമായത് വിമാനം ഇറങ്ങുന്നതിന് തടസമായി. തുടര്‍ന്ന് വിമാനം കൊച്ചിഎയര്‍പോര്‍ട്ടിലെത്തി ലാന്റ് ചെയ്യുകയായിരുന്നു. മംഗളൂരുവില്‍ കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യുകയാണ്. […]

മംഗളൂരു: ദുബായില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യാവിമാനത്തിന് ഇടിയും മിന്നലും മൂലമുള്ള പ്രതികൂല കാലാവസ്ഥ കാരണം മംഗളൂരുവില്‍ ഇറങ്ങാനായില്ല. ഇതേ തുടര്‍ന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ദുബായ്-മംഗളൂരു എയര്‍ ഇന്ത്യ വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ന് 118 യാത്രക്കാരുമായി മംഗളൂരുവിലെ ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നല്‍ ശക്തമായത് വിമാനം ഇറങ്ങുന്നതിന് തടസമായി. തുടര്‍ന്ന് വിമാനം കൊച്ചിഎയര്‍പോര്‍ട്ടിലെത്തി ലാന്റ് ചെയ്യുകയായിരുന്നു.
മംഗളൂരുവില്‍ കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യുകയാണ്. തീരദേശ കര്‍ണാടകയില്‍ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 16 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Related Articles
Next Story
Share it