നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ എലിവേറ്റഡ് ബ്രിഡ്ജ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ജ്വാല
നീലേശ്വരം: ദേശിയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ എലിവേറ്റഡ് ബ്രിഡ്ജ് നിര്‍മ്മിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നീലേശ്വരം മന്നംപുറം റോഡ് മുതല്‍ കോട്ടപ്പുറം റോഡ് വരെ മനുഷ്യശൃംഖല പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ദേശീയപാത വികസനത്തില്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിലവിലുള്ള തീരുമാനപ്രകാരം എംബാങ്ങ് മെന്റ് ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം (മണ്ണിട്ട് ഉയര്‍ത്തിയുള്ള ആകാശപാത) ഒഴിവാക്കി നിലവില്‍ അംഗീകരിച്ച റോഡ് അലൈന്‍മെന്റില്‍ മന്നംപുറം റോഡ്- റെയില്‍വേ സ്റ്റേഷന്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കോട്ടപ്പുറം റോഡ് ജംഗ്ഷന്‍ വരെ […]

നീലേശ്വരം: ദേശിയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ എലിവേറ്റഡ് ബ്രിഡ്ജ് നിര്‍മ്മിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നീലേശ്വരം മന്നംപുറം റോഡ് മുതല്‍ കോട്ടപ്പുറം റോഡ് വരെ മനുഷ്യശൃംഖല പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ദേശീയപാത വികസനത്തില്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിലവിലുള്ള തീരുമാനപ്രകാരം എംബാങ്ങ് മെന്റ് ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം (മണ്ണിട്ട് ഉയര്‍ത്തിയുള്ള ആകാശപാത) ഒഴിവാക്കി നിലവില്‍ അംഗീകരിച്ച റോഡ് അലൈന്‍മെന്റില്‍ മന്നംപുറം റോഡ്- റെയില്‍വേ സ്റ്റേഷന്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കോട്ടപ്പുറം റോഡ് ജംഗ്ഷന്‍ വരെ 500 മീറ്റര്‍ നീളത്തില്‍ എലിവേറ്റഡ് ബ്രിഡ്ജ് (കോണ്‍ക്രീറ്റ് തൂണില്‍ ഉള്ള ആകാശപാത) നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചദിന സത്യാഗ്രഹത്തില്‍ പ്രഖ്യാപിച്ച മനുഷ്യശൃംഖല പ്രതിഷേധ ജ്വാല സമരം ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്നു.
മന്ദം മുറം റോഡ്-റെയില്‍വേ സ്റ്റേഷന്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കോട്ടപ്പുറം റോഡ് ജംഗ്ഷന്‍ വരെ 500 മീറ്റര്‍ നീളത്തില്‍ വൈകിട്ട് 5 മണിക്ക് ആരംഭിച്ച മനുഷ്യ ശൃംഖലയില്‍ നിരവധി പേര്‍ പങ്കെടുത്തു.
6 മണിക്ക് പ്രതിഷേധാഗ്‌നി ജ്വലിപ്പിച്ച് സമരം അവസാനിപ്പിച്ചു.
കര്‍മ്മസമിതി നേതാക്കളായ മാമുനി വിജയന്‍, ഇ.എം.കുട്ടി ഹാജി, പി. രാമചന്ദ്രന്‍, ഹക്കീം കുന്നില്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.വി.സുധാകരന്‍, എ. ഹമീദ് ഹാജി, ഷംസുദ്ദീന്‍ ഹാജി, സത്താര്‍ വടക്കുമ്പാട്, മടിയന്‍ ഉണ്ണികൃഷ്ണന്‍, ടി.വി. ഉമേശന്‍, റഫീഖ് കോട്ടപ്പുറം, എം രാധാകൃഷ്ണന്‍ നായര്‍, അഞ്ഞൂറ്റമ്പലം വീരര്‍ കാവ് പ്രസിഡണ്ട് വി.വി രാമചന്ദ്രന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി സുരേഷ് കുമാര്‍, ജമാഅത്ത് പ്രസിഡന്റ് സി.കെ. അബ്ദുല്‍ ഖാദര്‍, മലപ്പില്‍ സുകുമാരന്‍, അഡ്വ. എം.ടി.പി കരീം, ഇടയില്യം രാധാകൃഷ്ണന്‍ നമ്പ്യാര്‍, പി.സി. സുരേന്ദ്രന്‍ നായര്‍, എറുവാട്ട് മോഹനന്‍, കെ.എം ശ്രീധരന്‍, ഒ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഡോ. കെ.വി.ശശിധരന്‍, സി.വിദ്യാധരന്‍, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി.കെ.സി റഹൂഫ് ഹാജി, അഡ്വ. കെ.പി നസീര്‍, കെ. സൈനുദ്ദീന്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, എല്‍.ബി നിസാര്‍, കെ.കെ. കുമാരന്‍, ടി. സുബൈര്‍, സി.എച്ച്. സുബൈര്‍, രാമരം സലാം ഹാജി, സി.വിദ്യാധരന്‍, ബാബു മൂത്തല, കെ.എം.ശ്രീജ, പി.പി നസീമ, പി.നളിനി, രോഹിത്ത് സി.കെ, ടി.വി.ആര്‍ സൂരജ് തുടങ്ങിയവര്‍ സംബന്ധിച്ചു.