കൂകിപ്പറക്കും ആഹ്ലാദം; രണ്ടാം വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് 24ന്
കാസര്‍കോട്: ടിക്കറ്റ് നിരക്ക് ഇത്തിരി കൂടുതലാണെന്നത് ശരി തന്നെ. എങ്കിലും തെക്കോട്ടേക്കും തിരിച്ചും വേഗത്തില്‍ പോയി വരാന്‍ കാസര്‍കോട് നിന്ന് രണ്ടാമതൊരു വന്ദേഭാരത് എക്‌സ്പ്രസ് 24ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന വാര്‍ത്ത ദീര്‍ഘദൂര യാത്രക്കാരില്‍ ഉണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ല. കാസര്‍കോട്ട് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചതിരിഞ്ഞ് 3.05ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.05നാണ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് മടക്കയാത്ര. രാത്രി 11.55ന് കാസര്‍കോട്ടെത്തും. ആലപ്പുഴ വഴിയാണ് സര്‍വീസ്. ട്രെയിന്‍ ഓരോ സ്റ്റേഷനിലും എത്തുന്ന […]

![കൂകിപ്പറക്കും ആഹ്ലാദം; രണ്ടാം വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് 24ന് കൂകിപ്പറക്കും ആഹ്ലാദം; രണ്ടാം വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് 24ന്](https://utharadesam.com/wp-content/uploads/2023/09/vande-bharat.jpg)
കാസര്‍കോട്: ടിക്കറ്റ് നിരക്ക് ഇത്തിരി കൂടുതലാണെന്നത് ശരി തന്നെ. എങ്കിലും തെക്കോട്ടേക്കും തിരിച്ചും വേഗത്തില്‍ പോയി വരാന്‍ കാസര്‍കോട് നിന്ന് രണ്ടാമതൊരു വന്ദേഭാരത് എക്‌സ്പ്രസ് 24ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന വാര്‍ത്ത ദീര്‍ഘദൂര യാത്രക്കാരില്‍ ഉണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ല. കാസര്‍കോട്ട് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചതിരിഞ്ഞ് 3.05ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.05നാണ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് മടക്കയാത്ര. രാത്രി 11.55ന് കാസര്‍കോട്ടെത്തും. ആലപ്പുഴ വഴിയാണ് സര്‍വീസ്. ട്രെയിന്‍ ഓരോ സ്റ്റേഷനിലും എത്തുന്ന സമയം ഇപ്രകാരമാണ്. കണ്ണൂര്‍-8.03, കോഴിക്കോട്-9.03, ഷൊര്‍ണ്ണൂര്‍-10.03, തൃശൂര്‍-10.38, എറണാകുളം-11.45, ആലപ്പുഴ-12.38, കൊല്ലം-ഉച്ചയ്ക്ക് 1.55, തിരുവനന്തപുരം-3.05. തിരിച്ച് കാസര്‍കോട്ടേക്ക് കൊല്ലം-4.53, ആലപ്പുഴ-5.55, എറണാകുളം-6.35, തൃശൂര്‍-രാത്രി 7.40, ഷൊര്‍ണ്ണൂര്‍-8.15, കോഴിക്കോട്-9.16, കണ്ണൂര്‍-10.16, കാസര്‍കോട്-11.55.
24ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിക്കും. അന്ന് മന്‍ കി ബാത്ത് പ്രഭാഷണത്തിന് ശേഷം രാജ്യത്ത് വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക.