തായലങ്ങാടിയില്‍ അജ്ഞാത വാഹനമിടിച്ച് അഞ്ച് വയസുകാരന് ഗുരുതരം

കാസര്‍കോട്: പാല്‍ വാങ്ങാനായി റോഡരികിലൂടെ നടന്ന് പോകുമ്പോള്‍ വാഹനമിടിച്ച് അഞ്ച് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പൊലീസ് അന്വേഷിച്ച് വരികയാണ്. തായലങ്ങാടിയിലെ നിയാസിന്റെ മകന്‍ ബദറുദ്ദീനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തരയോടെ തായലങ്ങാടിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട കുട്ടിയെ പരിസര വാസികളാണ് ആസ്പത്രിയില്‍ എത്തിച്ചത്. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല.

Related Articles
Next Story
Share it