മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് തൃശൂര്‍ സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു; മരിച്ചവരില്‍ നാലുവയസുള്ള കുട്ടിയും

മുംബൈ: മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് തൃശൂര്‍ സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ നാല് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തൃശൂര്‍ സ്വദേശികളായ മധുസൂദനന്‍ നായര്‍, ഉഷാ നായര്‍, സാജന്‍, ആദിത്യ, ആരവ് (4) എന്നിവരാണ് മരിച്ചത്. നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. […]

മുംബൈ: മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് തൃശൂര്‍ സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു.
മരിച്ചവരില്‍ നാല് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തൃശൂര്‍ സ്വദേശികളായ മധുസൂദനന്‍ നായര്‍, ഉഷാ നായര്‍, സാജന്‍, ആദിത്യ, ആരവ് (4) എന്നിവരാണ് മരിച്ചത്. നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിലെ സത്താറക്ക് സമീപമാണ് സംഭവം.
12 പേരടങ്ങുന്ന മലയാളി കുടുംബങ്ങളുടെ സംഘം ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. സത്താറക്ക് സമീപം പാലത്തില്‍ നിന്നും വാഹനം നിയന്ത്രണംവിട്ട് അടുത്തുള്ള നദിയിലേക്ക് വീഴുകയായിരുന്നു.

Related Articles
Next Story
Share it