പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസിലെ 5 പ്രതികള്‍ കീഴടങ്ങി

മഞ്ചേശ്വരം: മഞ്ചേശ്വരം കടലില്‍ വെച്ച് രണ്ട് പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസിലെ അഞ്ചുപ്രതികള്‍ കീഴടങ്ങി. കര്‍ണാടക ബോളാര്‍ സ്വദേശികളായ സദാശിവ (63), അഘേഷ് (35), ഹരീഷ(32), പ്രകാശ് (50), ശശിധരന്‍ (42) എന്നിവരാണ് ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഡിസംബര്‍ 21ന് ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.വി. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് കര്‍ണാടക ബോട്ടിന്റെ രേഖ പരിശോധിക്കുന്നതിനിടെ ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ടംഗസംഘം സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഘു, സുധീഷ് […]

മഞ്ചേശ്വരം: മഞ്ചേശ്വരം കടലില്‍ വെച്ച് രണ്ട് പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസിലെ അഞ്ചുപ്രതികള്‍ കീഴടങ്ങി. കര്‍ണാടക ബോളാര്‍ സ്വദേശികളായ സദാശിവ (63), അഘേഷ് (35), ഹരീഷ(32), പ്രകാശ് (50), ശശിധരന്‍ (42) എന്നിവരാണ് ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഡിസംബര്‍ 21ന് ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.വി. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് കര്‍ണാടക ബോട്ടിന്റെ രേഖ പരിശോധിക്കുന്നതിനിടെ ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ടംഗസംഘം സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഘു, സുധീഷ് എന്നിവരെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് മംഗളൂരു ഹാര്‍ബറില്‍ ഇറക്കുകയുമായിരുന്നു. പൊലീസുകാരെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ബോട്ട് കഴിഞ്ഞയാഴ്ച്ച കസ്റ്റഡിലെടുത്തിരുന്നു. കേസിലെ മറ്റുപ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it