കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്റെ തോട്ടത്തില്‍ വിളഞ്ഞത് അഞ്ച് ക്വിന്റല്‍ ചേന

കാഞ്ഞങ്ങാട്: കൃഷി രംഗത്ത് തന്റേതായ പരീക്ഷണം നടത്തുന്ന കര്‍ഷകന്‍ വിളയിച്ചത് അഞ്ച് ക്വിന്റല്‍ ചേന. പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനായി അറിയപ്പെടുന്ന കടിഞ്ഞിമൂല ദിവാകരന്റെ തോട്ടത്തിലാണ് ചേന കൃഷയൊരുക്കിയത്. നെഹ്‌റു കോളേജ് എന്‍.സി.സി-എന്‍.എസ്.എസ് യൂണിറ്റുകളുടേയും കോട്ടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്. വെജിറ്റബിള്‍ ഫാംസ് ആന്റ് ബയോഗ്യാസ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍. വീണറാണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. വിനയരാജ് അധ്യക്ഷത വഹിച്ചു. ദിവാകരന്‍ കടിഞ്ഞിമൂല ചേനക്കൃഷി രീതി […]

കാഞ്ഞങ്ങാട്: കൃഷി രംഗത്ത് തന്റേതായ പരീക്ഷണം നടത്തുന്ന കര്‍ഷകന്‍ വിളയിച്ചത് അഞ്ച് ക്വിന്റല്‍ ചേന. പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനായി അറിയപ്പെടുന്ന കടിഞ്ഞിമൂല ദിവാകരന്റെ തോട്ടത്തിലാണ് ചേന കൃഷയൊരുക്കിയത്. നെഹ്‌റു കോളേജ് എന്‍.സി.സി-എന്‍.എസ്.എസ് യൂണിറ്റുകളുടേയും കോട്ടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്. വെജിറ്റബിള്‍ ഫാംസ് ആന്റ് ബയോഗ്യാസ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍. വീണറാണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. വിനയരാജ് അധ്യക്ഷത വഹിച്ചു. ദിവാകരന്‍ കടിഞ്ഞിമൂല ചേനക്കൃഷി രീതി പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് മിനി പി ജോണ്‍, പി. രാഘവേന്ദ്ര, ക്യാപ്റ്റന്‍ നന്ദകുമാര്‍ കോറോത്ത്, കൃഷി ഓഫീസര്‍ കെ.പി. രേഷ്മ, കെ.വി പ്രശാന്ത്, ജയ കോറോത്ത്, പി.പി കപില്‍, പി.പി ദീപ്തി, കെ. രമാവതി, നാരായണന്‍ പ്രസംഗിച്ചു. ഗവ.എല്‍.പി സ്‌കൂള്‍ കടിഞ്ഞിമൂല, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോട്ടപ്പുറം എന്നിവിടങ്ങളില്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it