ബന്തിയോട്: ഷിറിയയില്‍ ആംബുലന്‍സും വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടാറ്റോ സുമോയും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഷിറിയ പാലത്തിന് സമീപത്താണ് അപകടം. ഷിറിയ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളേയും കൊണ്ട് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റോ സുമോയും മംഗലാപുരത്തേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടാറ്റാ സുമോ തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളേയും ടാറ്റാ സുമോ ഡ്രൈവറേയും ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.