വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു

വര്‍ക്കല: കൊല്ലം വര്‍ക്കലയില്‍ ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. പച്ചക്കറി വ്യാപാരിയായ ബേബി എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഹില്‍(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. രണ്ട് നില വീടിനാണ് […]

വര്‍ക്കല: കൊല്ലം വര്‍ക്കലയില്‍ ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. പച്ചക്കറി വ്യാപാരിയായ ബേബി എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഹില്‍(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. രണ്ട് നില വീടിനാണ് തീ പിടിച്ചത്. കാര്‍പോര്‍ച്ചില്‍ തീളി ആളിക്കത്തുന്നത് കണ്ട അയല്‍വാസി നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ഓടിയെത്തിയപ്പോഴേക്കും വീടിനുള്ളില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന നാല് ബൈക്കുകള്‍ കത്തിച്ചാമ്പലായി. തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചതെന്നാണ് നിഗമനം.
തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയില്‍ നിഹില്‍ വീടിന് പുറത്തേക്ക് വന്നുവെങ്കിലും മറ്റുള്ളവരെല്ലാം പുറത്ത് കടക്കാനാവാതെ പുക ശ്വസിച്ച് തളര്‍ന്നുവീണിരുന്നു.
വീടിന്റെ ഇരുനിലകളിലെയും ഹാളുകള്‍ പൂര്‍ണമായും കത്തിയ നിലയിലാണ്. മുറികള്‍ പൂട്ടിയ നിലയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്. ഐ.ജി. ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.

Related Articles
Next Story
Share it