1.84 കോടി രൂപയുടെ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍; യുവതി ഉള്‍പ്പെടെ രണ്ട് കാസര്‍കോട് സ്വദേശികളും കുടുങ്ങി
കോഴിക്കോട്: 1.84 കോടി രൂപയുടെ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. യുവതി ഉള്‍പ്പെടെ രണ്ട് കാസര്‍കോട് സ്വദേശികളും പിടിയിലായവരില്‍ ഉള്‍പ്പെടും. കാസര്‍കോട്ടെ അന്‍വര്‍, കാസര്‍കോട് സ്വദേശിനി ആയിഷത്ത്, കോഴിക്കോട് സ്വദേശികളായ സാലി, അനസ്, കടലുണ്ടി സ്വദേശി ഷിബുലാല്‍ എന്നിവരില്‍ നിന്നാണ് കസ്റ്റംസ് അനധികൃത സ്വര്‍ണം പിടികൂടിയത്. ആയിഷത്തിന്റെ ബാഗേജില്‍ നിന്ന് 370 ഗ്രാം സ്വര്‍ണവും അന്‍വറില്‍ നിന്ന് 601 ഗ്രാം സ്വര്‍ണവും പിടികൂടി. ആയിഷത്ത് സ്വര്‍ണം ചെറിയ കഷണങ്ങളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിലായിരുന്നു. […]

കോഴിക്കോട്: 1.84 കോടി രൂപയുടെ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. യുവതി ഉള്‍പ്പെടെ രണ്ട് കാസര്‍കോട് സ്വദേശികളും പിടിയിലായവരില്‍ ഉള്‍പ്പെടും. കാസര്‍കോട്ടെ അന്‍വര്‍, കാസര്‍കോട് സ്വദേശിനി ആയിഷത്ത്, കോഴിക്കോട് സ്വദേശികളായ സാലി, അനസ്, കടലുണ്ടി സ്വദേശി ഷിബുലാല്‍ എന്നിവരില്‍ നിന്നാണ് കസ്റ്റംസ് അനധികൃത സ്വര്‍ണം പിടികൂടിയത്. ആയിഷത്തിന്റെ ബാഗേജില്‍ നിന്ന് 370 ഗ്രാം സ്വര്‍ണവും അന്‍വറില്‍ നിന്ന് 601 ഗ്രാം സ്വര്‍ണവും പിടികൂടി. ആയിഷത്ത് സ്വര്‍ണം ചെറിയ കഷണങ്ങളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിലായിരുന്നു. ഷീറ്റ് രൂപത്തിലാക്കിയ സ്വര്‍ണം കാര്‍ഡ്ബോര്‍ഡ് പെട്ടിയുടെ പാളികള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്താനാണ് അന്‍വര്‍ ശ്രമിച്ചത്. സാലിയില്‍ നിന്ന് 707.10 ഗ്രാം സ്വര്‍ണവും അനസില്‍ നിന്ന് 960. 8 ഗ്രാം സ്വര്‍ണവും ഷിബുലാലില്‍ നിന്ന് 1.025 കിലോ ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.