ഡെല്‍ഹി സര്‍വകലാശാലയില്‍ കഴിഞ്ഞ 6 ദിവസത്തിനിടെ 5 അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് ദിവസത്തിനിടെ ഡെല്‍ഹി സര്‍വകലാശാലയിലെ അഞ്ച് അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചു. 33 വയസുള്ള താത്ക്കാലിക അധ്യാപകനും പഠന വിഭാഗം മേധാവിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എം.ഫില്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച 24 വയസുള്ള ഗവേഷക വിദ്യാര്‍ഥി ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡെല്‍ഹി സര്‍വകലാശാലയില്‍ 33 അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഡെല്‍ഹി യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (ഡി.യു.ടി.എ) പറയുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി […]

ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് ദിവസത്തിനിടെ ഡെല്‍ഹി സര്‍വകലാശാലയിലെ അഞ്ച് അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചു. 33 വയസുള്ള താത്ക്കാലിക അധ്യാപകനും പഠന വിഭാഗം മേധാവിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എം.ഫില്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച 24 വയസുള്ള ഗവേഷക വിദ്യാര്‍ഥി ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡെല്‍ഹി സര്‍വകലാശാലയില്‍ 33 അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഡെല്‍ഹി യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (ഡി.യു.ടി.എ) പറയുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. വീണ കുല്‍ക്രെജയും(64) മരിച്ചവരില്‍ പെടുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ ദേശബന്ധു കോളജുമായും രണ്ടു പേര്‍ ദൗലറ്റ് കോളജുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.