അവിഹിതബന്ധത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ വില്‍പ്പന നടത്തി പണം സമ്പാദിക്കുന്ന സംഘത്തില്‍പെട്ട യുവാവ് അറസ്റ്റില്‍; സമഗ്ര അന്വേഷണവുമായി പൊലീസ്

മംഗളൂരു: അവിഹിതബന്ധത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ വില്‍പ്പന നടത്തി പണം സമ്പാദിക്കുന്ന സംഘത്തിലെ യുവാവ് പൊലീസ് പിടിയില്‍. മംഗളൂരുവില്‍ ചിക്കന്‍ കടയും ഫാന്‍സി സ്റ്റോറും നടത്തുന്ന മുല്‍ക്കി സ്വദേശി റയാന്‍ (30) ആണ് അറസ്റ്റിലായത്. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കാര്‍ക്കളയിലെ ഒരു സ്ത്രീക്ക് റയാന്‍ വില്‍പ്പന നടത്തിയിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റയാന്‍ കുടുങ്ങിയത്. ദക്ഷിണ കന്നഡ സ്വദേശിയായ ഒരാള്‍ ശിശുക്കളെ വില്‍ക്കുന്നത് സംഘത്തില്‍പെട്ട ആളാണെന്ന് മൈസൂരു ആസ്ഥാനമായുള്ള സംഘടന പൊലീസിനെ […]

മംഗളൂരു: അവിഹിതബന്ധത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ വില്‍പ്പന നടത്തി പണം സമ്പാദിക്കുന്ന സംഘത്തിലെ യുവാവ് പൊലീസ് പിടിയില്‍. മംഗളൂരുവില്‍ ചിക്കന്‍ കടയും ഫാന്‍സി സ്റ്റോറും നടത്തുന്ന മുല്‍ക്കി സ്വദേശി റയാന്‍ (30) ആണ് അറസ്റ്റിലായത്. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കാര്‍ക്കളയിലെ ഒരു സ്ത്രീക്ക് റയാന്‍ വില്‍പ്പന നടത്തിയിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റയാന്‍ കുടുങ്ങിയത്. ദക്ഷിണ കന്നഡ സ്വദേശിയായ ഒരാള്‍ ശിശുക്കളെ വില്‍ക്കുന്നത് സംഘത്തില്‍പെട്ട ആളാണെന്ന് മൈസൂരു ആസ്ഥാനമായുള്ള സംഘടന പൊലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടികളെ 4 ലക്ഷം രൂപക്കും ആണ്‍കുട്ടികളെ 6 ലക്ഷം രൂപക്കുമാണ് വില്‍ക്കുന്നത്. 1.5 ലക്ഷം രൂപ മുന്‍കൂര്‍ അടച്ചാല്‍ ഒരു മാസത്തിനുള്ളില്‍ കുഞ്ഞിനെ ആവശ്യക്കാര്‍ക്ക് കൈമാറും. ചോദ്യം ചെയ്യലില്‍ പ്രതി താന്‍ ഒരു കുഞ്ഞിനെ കാര്‍ക്കളയിലെ കവിത എന്ന സ്ത്രീക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റതായി സമ്മതിച്ചു. കര്‍ണാടകഹാസനില്‍ നിന്നാണ് കുഞ്ഞിനെ കൊണ്ടുവന്നത്.
ഈ കേസില്‍ സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയ ശേഷം കവിത മറിയം എന്ന മറ്റൊരു സ്ത്രീക്ക് വിറ്റതായും അന്വേഷണത്തില്‍ തെളിഞ്ഞു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണോ അതോ മറ്റ് മാര്‍ഗങ്ങളില്‍ നിന്ന് കൊണ്ടുവന്നതാണോ എന്നതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it