പൂത്തൂരിലെ ഹോട്ടലില്‍ രാത്രി യുവതിയും ആണ്‍ സുഹൃത്തുക്കളും ഭക്ഷണം കഴിക്കുന്നതിനിടെ സദാചാരഗുണ്ടാസംഘം അക്രമിച്ചു

പുത്തൂര്‍: കര്‍ണാടക പുത്തൂരിലെ ഹോട്ടലില്‍ രാത്രി യുവതിയും രണ്ട് ആണ്‍ സുഹൃത്തുക്കളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സദാചാരഗുണ്ടാസംഘം അക്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബംഗളൂരു ആനേക്കല്‍ സ്വദേശിനിയായ രാജേശ്വരി(36)യുടെ പരാതിയില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നഗരത്തിലെ ഒരു ഹോട്ടലില്‍ രാജേശ്വരിയും സുഹൃത്തുക്കളായ ബംഗളൂരു കൊട്ടിഗരിയിലെ ശിവ, ഉള്ളാളിലെ യുകെ മുഹമ്മദ് അറാഫത്ത് എന്നിവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സദാചാരഗുണ്ടാസംഘം അക്രമം നടത്തിയത്. രാജേശ്വരിയെ സംഘം അധിക്ഷേപിച്ച് സംസാരിച്ചപ്പോള്‍ ശിവയും മുഹമ്മദ് അറാഫത്തും ഇതിനെ ചോദ്യം ചെയ്തു. ഇതോടെ […]

പുത്തൂര്‍: കര്‍ണാടക പുത്തൂരിലെ ഹോട്ടലില്‍ രാത്രി യുവതിയും രണ്ട് ആണ്‍ സുഹൃത്തുക്കളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സദാചാരഗുണ്ടാസംഘം അക്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബംഗളൂരു ആനേക്കല്‍ സ്വദേശിനിയായ രാജേശ്വരി(36)യുടെ പരാതിയില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നഗരത്തിലെ ഒരു ഹോട്ടലില്‍ രാജേശ്വരിയും സുഹൃത്തുക്കളായ ബംഗളൂരു കൊട്ടിഗരിയിലെ ശിവ, ഉള്ളാളിലെ യുകെ മുഹമ്മദ് അറാഫത്ത് എന്നിവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സദാചാരഗുണ്ടാസംഘം അക്രമം നടത്തിയത്. രാജേശ്വരിയെ സംഘം അധിക്ഷേപിച്ച് സംസാരിച്ചപ്പോള്‍ ശിവയും മുഹമ്മദ് അറാഫത്തും ഇതിനെ ചോദ്യം ചെയ്തു. ഇതോടെ ശിവയെയും മുഹമ്മദ് അറാഫത്തിനെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. സെപ്തംബര്‍ 18നാണ് രാജേശ്വരി സ്വന്തം കാറില്‍ ശിവക്കും മുഹമ്മദ് അറാഫത്തിനുമൊപ്പം പുത്തൂരിലെത്തിയത്. നഗരത്തിലെ ഒരു ലോഡ്ജില്‍ മൂന്നുപേരും മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് യുവതിയും ആണ്‍ സുഹൃത്തുക്കളും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയത്. ഈ സമയം ലോഡ്ജിന് പുറത്തുനില്‍ക്കുകയായിരുന്ന 10 പേരില്‍ അഞ്ചുപേര്‍ ഹോട്ടലിലെത്തുകയും രാജേശ്വരിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തു. ഇതിനെ ആണ്‍ സുഹൃത്തുക്കള്‍ ചോദ്യം ചെയ്തതോടെയാണ് അക്രമമുണ്ടായത്. ഇതിന് പുറമെ മൂന്നുപേരുടെയും ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് യുവതി പുത്തൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയാണുണ്ടായത്.

Related Articles
Next Story
Share it