പൈവളിഗെ ബായിക്കട്ട ചെക്ക് പോസ്റ്റ് റോഡില്‍ ഒമ്പത് മാസത്തിനിടെ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍
പൈവളിഗെ: പൈവളിഗെ ബായിക്കട്ട ചെക്ക് പോസ്റ്റ് റോഡില്‍ ഒമ്പത് മാസത്തിനിടെ വിവിധ അപകടങ്ങളിലായി പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. കഴിഞ്ഞ ദിവസം ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി ബായിക്കട്ടയിലെ മുസബ്ബില്‍ മരണപ്പെട്ടിരുന്നു. നേരത്തെ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പൈവളിഗെയിലെ അബൂബക്കര്‍, അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ ബായാറിലെ ഫൈസലുദ്ദീന്‍, ബൈക്കും ബൈക്കും കൂട്ടിയിടിച്ച് കര്‍ണാടക സ്വദേശി എന്നിവരുള്‍പ്പെടെ അഞ്ചുപേരുടെ ജീവനുകളാണ് കഴിഞ്ഞ ഒമ്പത് മാസത്തിനിടെയുണ്ടായ അപകടത്തില്‍ പൊലിഞ്ഞത്. പൈവളിഗെ, മിയാപദവ്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് […]

പൈവളിഗെ: പൈവളിഗെ ബായിക്കട്ട ചെക്ക് പോസ്റ്റ് റോഡില്‍ ഒമ്പത് മാസത്തിനിടെ വിവിധ അപകടങ്ങളിലായി പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. കഴിഞ്ഞ ദിവസം ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി ബായിക്കട്ടയിലെ മുസബ്ബില്‍ മരണപ്പെട്ടിരുന്നു. നേരത്തെ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പൈവളിഗെയിലെ അബൂബക്കര്‍, അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ ബായാറിലെ ഫൈസലുദ്ദീന്‍, ബൈക്കും ബൈക്കും കൂട്ടിയിടിച്ച് കര്‍ണാടക സ്വദേശി എന്നിവരുള്‍പ്പെടെ അഞ്ചുപേരുടെ ജീവനുകളാണ് കഴിഞ്ഞ ഒമ്പത് മാസത്തിനിടെയുണ്ടായ അപകടത്തില്‍ പൊലിഞ്ഞത്.
പൈവളിഗെ, മിയാപദവ്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് റോഡുകള്‍ മലയോര ഹൈവേയിലാണ് ചേരുന്നത്.
മൂന്ന് ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ അമിത വേഗതയില്‍ എത്തിയാല്‍ റോഡിലെ വളവ് കാരണം അപകടത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ഒരു ഭാഗത്ത് വലിയ ഓവുചാലുമുണ്ട്.
ഓവുചാലിന്റെ വീതി കുറക്കുകയോ അല്ലെങ്കില്‍ ഓവുചാല്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയോ ചെയ്താല്‍ അപകടം കുറക്കാനാകുമെന്നാണ് പരിസരത്തെ വ്യാപാരികള്‍ പറയുന്നത്. റോഡിന്റെ പണി നടക്കുമ്പോള്‍ തന്നെ റോഡില്‍ സ്പീഡ് നിയന്ത്രിക്കുന്നതിന് ഹംപോ മറ്റും സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അധികൃതരുടെ പിടിവാശിമൂലം ഇതുണ്ടായില്ലെന്നാണ് ആക്ഷേപം. അപകടം കുറക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടിയുണ്ടായില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.