രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: രാമനാട്ടുകര ദേശീയപാതയില്‍ കാറും സിമന്റ് ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കള്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീര്‍ (26), ചെര്‍പ്പുളശ്ശേരി താഹിര്‍ (23), മുളയന്‍കാവ് വടക്കേതില്‍ നാസര്‍(28), മുളയന്‍കാവ് ചെമ്മക്കുഴി ഇടുംതറ സുബൈര്‍, ചെര്‍പ്പുളശ്ശേരി ഹസൈനാര്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 4.30ന് എയര്‍പോര്‍ട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് ദാരുണമായ അപകടമുണ്ടായത്. പാണ്ടിക്കാട് നിന്നു നാദാപുരത്തേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയാണ് എതിരെ വന്ന കാറില്‍ ഇടിച്ചത്. 5 പേരും സംഭവസ്ഥലത്തു തന്നെ […]

കോഴിക്കോട്: രാമനാട്ടുകര ദേശീയപാതയില്‍ കാറും സിമന്റ് ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കള്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീര്‍ (26), ചെര്‍പ്പുളശ്ശേരി താഹിര്‍ (23), മുളയന്‍കാവ് വടക്കേതില്‍ നാസര്‍(28), മുളയന്‍കാവ് ചെമ്മക്കുഴി ഇടുംതറ സുബൈര്‍, ചെര്‍പ്പുളശ്ശേരി ഹസൈനാര്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 4.30ന് എയര്‍പോര്‍ട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് ദാരുണമായ അപകടമുണ്ടായത്.
പാണ്ടിക്കാട് നിന്നു നാദാപുരത്തേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയാണ് എതിരെ വന്ന കാറില്‍ ഇടിച്ചത്. 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. റോഡരികിലേക്ക് മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. വിദേശത്ത് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചനയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അപകടത്തില്‍ വലിയ ദുരൂഹത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി വരികയാണെന്നും ദുരൂഹത നീക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഈത്തപ്പഴം, പാല്‍പ്പൊടി തുടങ്ങിയവ അപകട സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. ഗള്‍ഫില്‍ വന്നവരെ കൂട്ടിക്കൊണ്ടുവരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതാണ് സംശയമെങ്കിലും കാര്‍ എയര്‍പോര്‍ട്ട് ഭാഗത്തേക്ക് പോകുകയായിരുന്നെന്നാണ് ലോറി ഡ്രൈവര്‍ നല്‍കിയ മൊഴി. ഒറ്റപ്പാലം റജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. നാട്ടുകാരും പൊലീസും അഗ്‌നിശമന സേനയും എത്തിയാണ് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Related Articles
Next Story
Share it