ബസ്തറില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 5 സൈനികര്‍ക്ക് വീരമൃത്യു

ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് പൊലീസുകാരും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരുമാണ് മരിച്ചത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരായ സംയുക്ത സൈനിക നീക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. ബസ്തറില്‍ തരേമിന് സമീപം ബൈജാപൂരിലാണ് സംഭവമുണ്ടായത്. ഒരാഴ്ച മുമ്പ് ഛത്തീസ്ഗഡില്‍ നാരായണ്‍പൂരില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്മാരുടെ ബസിന് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് അഞ്ച് പൊലീസുകാര്‍ വീരമൃത്യു വരിച്ചിരുന്നു. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് പൊലീസുകാരും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരുമാണ് മരിച്ചത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരായ സംയുക്ത സൈനിക നീക്കത്തിനിടെയാണ് ആക്രമണമുണ്ടായത്.

ബസ്തറില്‍ തരേമിന് സമീപം ബൈജാപൂരിലാണ് സംഭവമുണ്ടായത്. ഒരാഴ്ച മുമ്പ് ഛത്തീസ്ഗഡില്‍ നാരായണ്‍പൂരില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്മാരുടെ ബസിന് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് അഞ്ച് പൊലീസുകാര്‍ വീരമൃത്യു വരിച്ചിരുന്നു. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it