ഉപ്പള: ഉപ്പളയില്‍ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു. ഉപ്പള പത്വാടിയിലെ ബഷീര്‍ (35), ഭാര്യ സുഹറ(30) മക്കളായ ലുബിന (6), ബഷീര്‍ (8), ഓട്ടോ ഡ്രൈവര്‍ പച്ചിലം പാറയിലെ നഹിം(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് പത്വാടിയിലാണ് അപകടം.