കേരള ഒളിമ്പിക്‌സില്‍ അഞ്ച് സ്വര്‍ണം; നീന്തല്‍ താരം ലിയാന ഫാത്തിമക്ക് ആദരം

തളങ്കര: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ സമൂഹമധ്യെ പരിചയപ്പെടുത്തുകയും അവര്‍ക്ക് വേണ്ടുന്ന അംഗീകാരങ്ങള്‍ നല്‍കാന്‍ മുന്നോട്ടു വരികയും ചെയ്യുന്ന ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം വര്‍ത്തമാനകാലത്ത് ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഗള്‍ഫ് വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ഓഫ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ യഹ്‌യ തളങ്കര പറഞ്ഞു. കേരള ഒളിമ്പിക്ക് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഥമ കേരള ഗെയിംസില്‍ അഞ്ചു സ്വര്‍ണമെഡലുകള്‍ നേടി നാടിന് അഭിമാനമായി മാറിയ ദേശീയ നീന്തല്‍ താരം ലിയാന ഫാത്തിമയെ അനുമോദിക്കാന്‍ തളങ്കര വെല്‍ഫിറ്റ് മനറില്‍ ചേര്‍ന്ന […]

തളങ്കര: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ സമൂഹമധ്യെ പരിചയപ്പെടുത്തുകയും അവര്‍ക്ക് വേണ്ടുന്ന അംഗീകാരങ്ങള്‍ നല്‍കാന്‍ മുന്നോട്ടു വരികയും ചെയ്യുന്ന ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം വര്‍ത്തമാനകാലത്ത് ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഗള്‍ഫ് വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ഓഫ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ യഹ്‌യ തളങ്കര പറഞ്ഞു.
കേരള ഒളിമ്പിക്ക് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഥമ കേരള ഗെയിംസില്‍ അഞ്ചു സ്വര്‍ണമെഡലുകള്‍ നേടി നാടിന് അഭിമാനമായി മാറിയ ദേശീയ നീന്തല്‍ താരം ലിയാന ഫാത്തിമയെ അനുമോദിക്കാന്‍ തളങ്കര വെല്‍ഫിറ്റ് മനറില്‍ ചേര്‍ന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദിയുടെ ഉപഹാരം ലിയാനഫാത്തിമക്ക് യഹ്‌യ തളങ്കര സമ്മാനിച്ചു. വേദി വൈസ് ചെയര്‍മാന്‍ റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. സംസ്ഥാന തല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മൊഗ്രാല്‍ അല്‍ബിര്‍ സ്‌കൂളിലെ ഇന്‍ഷ ഫാത്തിമ, സനൂഫര്‍ഹലിമ എന്നിവര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.
കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദീഖ്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബി.എ. റഹ്‌മാന്‍, സഫൂറ, യുസഫ് ഉളുവാര്‍, രാജ്കുമാര്‍, സയ്യിദ് ഹാദി തങ്ങള്‍, മഹമൂദ് മലപ്പുറം, എ.കെ ആരിഫ്, കെ.വി യുസഫ്, റിയാസ് മൊഗ്രാല്‍, രാജു, അബ്‌കോ മുഹമ്മദ്, സിദ്ധീഖ് ദണ്ഡഗോളി തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഹനീഫ കട്ടക്കാല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it