അഞ്ചു തലമുറകള്‍ ഒത്തുചേര്‍ന്ന് ചേരങ്കൈ തറവാട് കുടുംബ സംഗമം
ചൗക്കി: ചേരങ്കൈയിലെ പരേതരായ സി.എച്ച്. കുഞ്ഞാലിയുടെയും കോടി ഖദീജുമ്മയുടെയും മക്കളും പേരമക്കളും മരുമക്കളും ചൗക്കി അര്‍ ജാലിലുള്ള മുക്താര്‍ അസ്ലം ചേരങ്കൈയുടെ ചേരങ്കൈ വില്ലയില്‍ ഒത്തുചേര്‍ന്നു. നാലാം വട്ടം നടന്ന സംഗമത്തില്‍ 200ല്‍ പരം കുടുംബാംഗങ്ങള്‍ ഒത്തുകൂടി. അഞ്ച് തലമുറകളുടെ സംഗമം വൈവിധ്യമാര്‍ന്ന കലാ-കായിക പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ഏറ്റവും മുതിര്‍ന്ന അംഗങ്ങളായ റുഖ്യാബി ഹജ്ജുമ്മ കന്തല്‍, എസ്. അബ്ദുല്‍ ഖാദിര്‍ ചേരങ്കൈ, അസ്മ മുഹമ്മൂദ് എന്നിവര്‍ക്ക് ആദരവും പൊന്നാടയും യുവ തലമുറയിലെ അംഗങ്ങളായ ഡോ. നിഹാല […]

ചൗക്കി: ചേരങ്കൈയിലെ പരേതരായ സി.എച്ച്. കുഞ്ഞാലിയുടെയും കോടി ഖദീജുമ്മയുടെയും മക്കളും പേരമക്കളും മരുമക്കളും ചൗക്കി അര്‍ ജാലിലുള്ള മുക്താര്‍ അസ്ലം ചേരങ്കൈയുടെ ചേരങ്കൈ വില്ലയില്‍ ഒത്തുചേര്‍ന്നു. നാലാം വട്ടം നടന്ന സംഗമത്തില്‍ 200ല്‍ പരം കുടുംബാംഗങ്ങള്‍ ഒത്തുകൂടി. അഞ്ച് തലമുറകളുടെ സംഗമം വൈവിധ്യമാര്‍ന്ന കലാ-കായിക പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു
ഏറ്റവും മുതിര്‍ന്ന അംഗങ്ങളായ റുഖ്യാബി ഹജ്ജുമ്മ കന്തല്‍, എസ്. അബ്ദുല്‍ ഖാദിര്‍ ചേരങ്കൈ, അസ്മ മുഹമ്മൂദ് എന്നിവര്‍ക്ക് ആദരവും പൊന്നാടയും യുവ തലമുറയിലെ അംഗങ്ങളായ ഡോ. നിഹാല അഫ്താബ് ബിന്‍ അലി, ഡോ. നാസര്‍ എസ് ചേരങ്കൈ, വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് റാങ്ക് ജേതാക്കളായ അജ്മല്‍ റോഷന്‍ അലി, ആയിഷ അരീബ ഷംനാട്, വി.ഖുര്‍ആന്‍ ചെറുപ്രായത്തില്‍ മന:പാഠമാക്കിയ ഹാഫിള നിദ ഷെറിന്‍ അലി, സംസ്ഥാന സ്‌കൂള്‍ കലോല്‍സവ കാര്‍ട്ടൂണ്‍ മത്സര വിജയിയും കുടുംബ ലോഗോ തയ്യാറാക്കിയ സി.എല്‍. ഷദാബ് ഷരീഫ്, സമസ്ത മദ്രസ പൊതു പരീക്ഷയില്‍ സംസ്ഥാന റാങ്ക് ജേതാവുമായ സൈനബ ആദില ഷരീഫ്, എസ്.എസ്.എല്‍.സി, പ്ലസ്ടു എന്നിവയില്‍ മുഴുവന്‍ എ പ്ലസ് നേടി ഉന്നത വിജയം നേടിയ അബ്ലസ് ശംനാട് എന്നിവര്‍ക്ക് എക്‌സലന്‍സി അവാര്‍ഡുകളും സംഗമത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ സമ്മാനിച്ചു. അബ്ബാസ് അലി ചേരങ്കൈ അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഷംനാട് സ്വാഗതവും ഹസനുല്‍ ബന്ന കന്തല്‍ നന്ദിയും പറഞ്ഞു.
അബ്ബാസ് അലി ചേരങ്കൈ, അഷ്‌റഫ് അലി ചേരങ്കൈ, അന്‍വര്‍ ഷംനാട്, സഗീര്‍ അലി കന്തല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ആസിഫ് ഇക്ബാല്‍, ബഷീര്‍ കന്തല്‍, സഫൂറ കരീം, അഫ്രീന ലുലൂഫ, അരീബ അന്‍വര്‍, നാട്ടില്‍ നിന്നും അല്‍താഫ് ബിന്‍ അലി, അജ്മല്‍ റോഷന്‍ അലി, അഫ്താബ് ബിന്‍ അലി, ഡോ. നിഹാല എന്നിവര്‍ വിദേശത്ത് നിന്നും ഉള്‍പ്പെട്ട സംഘാടക സമിതിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്.