മംഗളൂരു പമ്പ്‌വെലിലെ ലോഡ്ജില്‍ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ അഞ്ച് പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു പമ്പ്‌വെലിലെ ലോഡ്ജില്‍ വെച്ച് യുവാവിനെ ബട്ടണ്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ അഞ്ചുപ്രതികളെ കങ്കനാടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പമ്പ്‌വെല്ലിലെ ലോഡ്ജില്‍ പാച്ചനടി സ്വദേശി ധനുഷിനെ കുത്തിക്കൊലപ്പെടുത്തിയത്. ധനുഷ് അടക്കം ഏഴ് പേര്‍ പമ്പ് വെലിലെ ലോഡ്ജില്‍ താമസിച്ചിരുന്നു. ഇതിനിടെ ധനുഷും ഒപ്പമുണ്ടായിരുന്ന ആറുപേരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ആറംഗസംഘം ബട്ടണ്‍ കത്തി ഉപയോഗിച്ച് ധനുഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. ധനുഷ് സുഹൃത്തുക്കളുടെ കുടുംബാംഗങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിനെ ചൊല്ലിയുണ്ടായ […]

മംഗളൂരു: മംഗളൂരു പമ്പ്‌വെലിലെ ലോഡ്ജില്‍ വെച്ച് യുവാവിനെ ബട്ടണ്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ അഞ്ചുപ്രതികളെ കങ്കനാടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പമ്പ്‌വെല്ലിലെ ലോഡ്ജില്‍ പാച്ചനടി സ്വദേശി ധനുഷിനെ കുത്തിക്കൊലപ്പെടുത്തിയത്. ധനുഷ് അടക്കം ഏഴ് പേര്‍ പമ്പ് വെലിലെ ലോഡ്ജില്‍ താമസിച്ചിരുന്നു. ഇതിനിടെ ധനുഷും ഒപ്പമുണ്ടായിരുന്ന ആറുപേരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ആറംഗസംഘം ബട്ടണ്‍ കത്തി ഉപയോഗിച്ച് ധനുഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. ധനുഷ് സുഹൃത്തുക്കളുടെ കുടുംബാംഗങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ ഒരു പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it