മത്സ്യബന്ധനത്തിനിടെ തോണിക്ക് യന്ത്രതകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

ബന്തിയോട്: യന്ത്രതകരാറിനെ തുടര്‍ന്ന് തോണിയില്‍ കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഉപ്പള കടലിലാണ് സംഭവം. നയാബസാര്‍ ഐല കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ഫാറൂഖ്, ശ്രീധര്‍, വിജയ്, റിയാസ്, സിദ്ദീഖ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ ഫാറൂഖിന്റെ ഉടമസ്ഥതിയിലുള്ള സി.എം മടവൂര്‍ എന്ന പേരിലുള്ള തോണിയിലാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. രാവിലെ പത്ത് മണിയോടെ മുസോടി ഹാര്‍ബറില്‍ അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് തോണി എഞ്ചിന്‍ തകരാറ് മൂലം കടലില്‍ കുടുങ്ങുകയായിരുന്നു. […]

ബന്തിയോട്: യന്ത്രതകരാറിനെ തുടര്‍ന്ന് തോണിയില്‍ കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഉപ്പള കടലിലാണ് സംഭവം. നയാബസാര്‍ ഐല കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ഫാറൂഖ്, ശ്രീധര്‍, വിജയ്, റിയാസ്, സിദ്ദീഖ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ ഫാറൂഖിന്റെ ഉടമസ്ഥതിയിലുള്ള സി.എം മടവൂര്‍ എന്ന പേരിലുള്ള തോണിയിലാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. രാവിലെ പത്ത് മണിയോടെ മുസോടി ഹാര്‍ബറില്‍ അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് തോണി എഞ്ചിന്‍ തകരാറ് മൂലം കടലില്‍ കുടുങ്ങുകയായിരുന്നു. ശക്തമായ കാറ്റ് കാരണം രക്ഷപ്പെടാന്‍ മാര്‍ഗ്ഗമൊന്നുമില്ലാതെ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. അതിനിടെയാണ് വിവരമറിഞ്ഞ് ഷിറിയ കോസ്റ്റല്‍ പൊലീസ് എത്തി മറ്റു മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എസ്.ഐമാരായ കെ. ദിലീഷ്, പരമേശ്വര്‍ നായിക്, എ.എസ്.ഐ അഹമദ്, സിവില്‍ ഓഫീസര്‍ രാജേഷ്, ബോട്ട് സ്രാങ്ക് ബാബു, മറൈന്‍ ഹോംഗാര്‍ഡ് ദാമോദരന്‍, ഡ്രൈവര്‍ പ്രിയദര്‍ശലാല്‍, മത്സ്യത്തൊഴിലാളികളായ ആരിക്കാടിയിലെ അബ്ദുല്‍ഖാദര്‍, അബ്ദുല്ല, റഫീഖ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles
Next Story
Share it