മുസോടിയിലെ അഞ്ച് കുടുംബങ്ങള്‍ വാടകവീട്ടിലേക്ക്; വാടക ഏറ്റെടുത്ത് നിയുക്ത എം.എല്‍.എ.

മഞ്ചേശ്വരം: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട മൂസോടിയിലെ അഞ്ച് കുടുംബങ്ങളെ സുരക്ഷിത വാടക വീടുകളിലേക്ക് മാറ്റിതാമസിപ്പിക്കാന്‍ നിയുക്ത എം.എല്‍. എ. എ.കെ.എം. അഷ്റഫ് നിര്‍ദ്ദേശം നല്‍കി. അഞ്ചു കുടുംബങ്ങളുടെയും വാടക അദ്ദേഹം ഏറ്റെടുത്തു. കോയിപ്പാടി, പെര്‍വാഡ് പ്രദേശങ്ങളില്‍ കടലാക്രമണ ബാധിത പ്രദേശവാസികളെ അടിയന്തിരമായി കുമ്പളയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിക്കാന്‍ എ.കെ.എം. അഷ്റഫ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതി മൂലം ദുരിതത്തിലായ ജനങ്ങള്‍ക്കുള്ള സമാശ്വാസ നടപടികള്‍ക്കായി വിശദമായ നിവേദനം കേരള സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പോസിറ്റീവായി […]

മഞ്ചേശ്വരം: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട മൂസോടിയിലെ അഞ്ച് കുടുംബങ്ങളെ സുരക്ഷിത വാടക വീടുകളിലേക്ക് മാറ്റിതാമസിപ്പിക്കാന്‍ നിയുക്ത എം.എല്‍. എ. എ.കെ.എം. അഷ്റഫ് നിര്‍ദ്ദേശം നല്‍കി. അഞ്ചു കുടുംബങ്ങളുടെയും വാടക അദ്ദേഹം ഏറ്റെടുത്തു.
കോയിപ്പാടി, പെര്‍വാഡ് പ്രദേശങ്ങളില്‍ കടലാക്രമണ ബാധിത പ്രദേശവാസികളെ അടിയന്തിരമായി കുമ്പളയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിക്കാന്‍ എ.കെ.എം. അഷ്റഫ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതി മൂലം ദുരിതത്തിലായ ജനങ്ങള്‍ക്കുള്ള സമാശ്വാസ നടപടികള്‍ക്കായി വിശദമായ നിവേദനം കേരള സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് പോസിറ്റീവായി മംഗലാപുരം ആസ്പത്രിയില്‍ കഴിയുകയാണ് അഷ്‌റഫ്.

Related Articles
Next Story
Share it