അഞ്ച് കുടുംബങ്ങള്‍ ഇനി ഗുഡ് ഡീഡ്‌സിന്റെ തണലില്‍

കാഞ്ഞങ്ങാട്: ഗുഡ് ഡീഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഞ്ച് അനാഥ കുടുംബങ്ങള്‍ക്കായി അമ്പലത്തറ നായ്ക്കുട്ടിപാറയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു.ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അഹദ് മദനി അധ്യക്ഷത വഹിച്ചു.അബൂബക്കര്‍ കാലിച്ചാമ്പാറ സൗജന്യമായി നല്‍കിയ 15 സെന്റിലാണ് വീടുകള്‍ നിര്‍മിച്ചത്. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ കുഞ്ഞാലിക്ക് ട്രസ്റ്റിന്റെ ഉപഹാരം എം.പി കൈമാറി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമദ്, ഡോ. അബൂബക്കര്‍, ഗണേഷ് അരമങ്ങാനം, എം. ഹസൈനാര്‍ […]

കാഞ്ഞങ്ങാട്: ഗുഡ് ഡീഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഞ്ച് അനാഥ കുടുംബങ്ങള്‍ക്കായി അമ്പലത്തറ നായ്ക്കുട്ടിപാറയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു.
ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അഹദ് മദനി അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ കാലിച്ചാമ്പാറ സൗജന്യമായി നല്‍കിയ 15 സെന്റിലാണ് വീടുകള്‍ നിര്‍മിച്ചത്. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ കുഞ്ഞാലിക്ക് ട്രസ്റ്റിന്റെ ഉപഹാരം എം.പി കൈമാറി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമദ്, ഡോ. അബൂബക്കര്‍, ഗണേഷ് അരമങ്ങാനം, എം. ഹസൈനാര്‍ ഹാജി, അബൂബക്കര്‍ കാലിച്ചാംപാറ, മുസ്തഫ പാറപ്പള്ളി, അബൂബക്കര്‍, കുഞ്ഞാലി, ഖമറുന്നിസ കാഞ്ഞങ്ങാട്, ഉമ്മു ഹാനി ഉദുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it