കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന കേസില്‍ മുഖ്യപ്രതി അടക്കം അഞ്ചുപേര്‍ രാജസ്ഥാനില്‍ പിടിയില്‍

മംഗളൂരു: കര്‍ണാടകയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി അടക്കം അഞ്ചുപേര്‍ രാജസ്ഥാനില്‍ പൊലീസ് പിടിയിലായി. മുഖ്യപ്പതി പുനീത് കേരഹള്ളി ഉള്‍പ്പെടെ അഞ്ച് പേരെയാണ് സത്തനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ അഞ്ച് ദിവസമായി പ്രതികള്‍ ഒളിവിലായിരുന്നുവെന്നാണ് വിവരം. പുനീത് കേരെഹള്ളിയുടെ നേതൃത്വത്തിലുള്ള സംഘം മാര്‍ച്ച് 31ന് രാമനഗര ജില്ലയിലെ സത്തനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പശുക്കളെയും പോത്തുകളേയും കടത്തുകയാണെന്നാരോപിച്ച് ചിലരെ അക്രമിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് സത്താനൂരിനടുത്ത് ഗുട്ടാലു സ്വദേശി ഇദ്രിസ് പാഷയെ (35) മരിച്ച […]

മംഗളൂരു: കര്‍ണാടകയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി അടക്കം അഞ്ചുപേര്‍ രാജസ്ഥാനില്‍ പൊലീസ് പിടിയിലായി. മുഖ്യപ്പതി പുനീത് കേരഹള്ളി ഉള്‍പ്പെടെ അഞ്ച് പേരെയാണ് സത്തനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ അഞ്ച് ദിവസമായി പ്രതികള്‍ ഒളിവിലായിരുന്നുവെന്നാണ് വിവരം. പുനീത് കേരെഹള്ളിയുടെ നേതൃത്വത്തിലുള്ള സംഘം മാര്‍ച്ച് 31ന് രാമനഗര ജില്ലയിലെ സത്തനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പശുക്കളെയും പോത്തുകളേയും കടത്തുകയാണെന്നാരോപിച്ച് ചിലരെ അക്രമിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് സത്താനൂരിനടുത്ത് ഗുട്ടാലു സ്വദേശി ഇദ്രിസ് പാഷയെ (35) മരിച്ച നിലയില്‍ കണ്ടെത്തി. പുനീത് കേരെഹള്ളിയുടെ നേതൃത്വത്തില്‍ പാഷയെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

Related Articles
Next Story
Share it