ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട അഞ്ച് തോണികള്‍ പിടികൂടി

കാസര്‍കോട്: ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട അഞ്ച് തോണികള്‍ പിടികൂടി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്.ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കുമ്പള പികെ നഗര്‍ ഭാഗത്തേക്ക് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന അഞ്ച് തോണികള്‍ പിടികൂടുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. പോലീസ് സംഘത്തില്‍ കുമ്പള സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍മാരായ ഹിതേഷ് രാമചന്ദ്രന്‍, പവിത്രന്‍ എം, സുഭാഷ് […]

കാസര്‍കോട്: ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട അഞ്ച് തോണികള്‍ പിടികൂടി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്.ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കുമ്പള പികെ നഗര്‍ ഭാഗത്തേക്ക് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന അഞ്ച് തോണികള്‍ പിടികൂടുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. പോലീസ് സംഘത്തില്‍ കുമ്പള സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍മാരായ ഹിതേഷ് രാമചന്ദ്രന്‍, പവിത്രന്‍ എം, സുഭാഷ് കെ, ശരത് എ, രതീഷ് കുമാര്‍, അനൂപ് കെആര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it