മംഗളൂരുവില്‍ നാല് കിലോയോളം കഞ്ചാവുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍; കടത്താനുപയോഗിച്ച സ്‌കൂട്ടറും സ്വിഫ്റ്റ് കാറും കസ്റ്റഡിയില്‍

മംഗളൂരു: നാല് കിലോയോളം വരുന്ന കഞ്ചാവുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളടക്കം അഞ്ചുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ബുധനാഴ്ച വൈകിട്ടാണ് രണ്ടിടങ്ങളിലായി കഞ്ചാവ് വേട്ട നടന്നത്. വോര്‍ക്കടി ഗേറുകട്ടെ സ്വദേശി മുഹമ്മദ് ഹനീഫ്, തലപ്പാടിയിലെ ഹബീബ് (32), മഞ്ചേശ്വരം മിയാപദവിലെ നസീബ് (19) എന്നിവരെ മംഗളൂ കൊണാജെയില്‍ നിന്നും മഞ്ചേശ്വരം ഹൊസങ്കടി മീഞ്ചയിലെ പ്രഫുല്‍ രാജ് (23), ബണ്ട്വാള്‍ സജിപ ബോളിയാര്‍ അമ്പിത്തടി ഹൗസില്‍ അവിനാഷ് (24) എന്നിവരെ തലപ്പാടിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണാജെ […]

മംഗളൂരു: നാല് കിലോയോളം വരുന്ന കഞ്ചാവുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളടക്കം അഞ്ചുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ബുധനാഴ്ച വൈകിട്ടാണ് രണ്ടിടങ്ങളിലായി കഞ്ചാവ് വേട്ട നടന്നത്. വോര്‍ക്കടി ഗേറുകട്ടെ സ്വദേശി മുഹമ്മദ് ഹനീഫ്, തലപ്പാടിയിലെ ഹബീബ് (32), മഞ്ചേശ്വരം മിയാപദവിലെ നസീബ് (19) എന്നിവരെ മംഗളൂ കൊണാജെയില്‍ നിന്നും മഞ്ചേശ്വരം ഹൊസങ്കടി മീഞ്ചയിലെ പ്രഫുല്‍ രാജ് (23), ബണ്ട്വാള്‍ സജിപ ബോളിയാര്‍ അമ്പിത്തടി ഹൗസില്‍ അവിനാഷ് (24) എന്നിവരെ തലപ്പാടിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണാജെ പൊലീസ് മഞ്ഞനാടി വില്ലേജിലെ ഊരുമനെ ക്രോസില്‍ വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ 1.340 കിലോ കഞ്ചാവ് കണ്ടെത്തി. സ്‌കൂട്ടറും കഞ്ചാവും പിടിച്ചെടുത്ത കൊണാജെ പൊലീസ് മുഹമ്മദ് ഹനീഫ് അടക്കംമൂന്നപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തലപ്പാടി വില്ലേജിലെ നാര്‍ള പടില്‍ രാമനഗരയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 2.220 കിലോ കഞ്ചാവ് സിറ്റി ക്രൈംബ്രാഞ്ച് പൊലീസാണ് പിടികൂടിയത്. കേരളത്തില്‍ നിന്ന് മംഗളൂരു നഗരത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിസിബി പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാമനഗരയിലെത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു. 2.220 കിലോ കഞ്ചാവിന് പുറമെ 1200 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ഒരു മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രഫുല്‍രാജിന്റെയും അവിനാഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അവിനാഷ് സിറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സര്‍ക്കാര്‍ വാഹനം നശിപ്പിച്ച കേസിലും പ്രതിയാണ്. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജേന്ദ്ര ബി, പ്രദീപ് ടി ആര്‍, സിസിബി ഉദ്യോഗസ്ഥര്‍ എന്നിവരും രാമനഗരയിലെ കഞ്ചാവ് വേട്ടയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it