കോട്ടിക്കുളത്ത് മത്സ്യവ്യാപാരിക്ക് കുത്തേറ്റു; അക്രമിസംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കാറിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി ഹനീഫി(46)നാണ് കുത്തേറ്റത്. ഹനീഫിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അക്രമിസംഘം സഞ്ചരിച്ച കാര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെ സുഹൃത്തിനൊപ്പം കോട്ടിക്കുളത്തെ കൂള്‍ബാറിന് മുന്നില്‍ വാഹനത്തിലിരുന്ന് ജ്യൂസ് കുടിക്കുന്നതിനിടെയാണ് ഹനീഫ് അക്രമത്തിനിരയായത്. സ്വിഫ്റ്റ് കാറിലെത്തിയ സംഘം സുഹൃത്തിനെ വലിച്ചിറക്കി ദൂരേക്ക് തള്ളിമാറ്റിയ ശേഷം ഹനീഫിനെ അക്രമിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഹനീഫിനെ […]

ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കാറിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി ഹനീഫി(46)നാണ് കുത്തേറ്റത്. ഹനീഫിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അക്രമിസംഘം സഞ്ചരിച്ച കാര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെ സുഹൃത്തിനൊപ്പം കോട്ടിക്കുളത്തെ കൂള്‍ബാറിന് മുന്നില്‍ വാഹനത്തിലിരുന്ന് ജ്യൂസ് കുടിക്കുന്നതിനിടെയാണ് ഹനീഫ് അക്രമത്തിനിരയായത്. സ്വിഫ്റ്റ് കാറിലെത്തിയ സംഘം സുഹൃത്തിനെ വലിച്ചിറക്കി ദൂരേക്ക് തള്ളിമാറ്റിയ ശേഷം ഹനീഫിനെ അക്രമിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഹനീഫിനെ കാഞ്ഞങ്ങാട്ടെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂരിലെ മിംസ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വയറിനും പള്ളയ്ക്കും കൈക്കുമാണ് കുത്തേറ്റത്. കണ്ണൂരിലെ ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഡി.വൈ. എസ്.പി സി.കെ സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിനാണ് അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it