കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ ബോട്ട് മംഗളൂരു പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ചു; മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി, ഒമ്പത് മത്സ്യതൊഴിലാളികളെ കാണാതായി

മംഗളൂരു: കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മംഗളൂരു പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒമ്പത് മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. റബ്ബ എന്നാണ് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ പേര്. അതേസമയം ഇടിച്ച കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മത്സ്യതൊഴിലാളികളാണ് വയര്‍ലെസ് വഴി വിവരങ്ങള്‍ കൈമാറിയത്. കപ്പലിടിച്ച് ബോട്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മംഗളൂരു തീരസംരക്ഷണ സേനയുടേയും […]

മംഗളൂരു: കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മംഗളൂരു പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒമ്പത് മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. റബ്ബ എന്നാണ് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ പേര്. അതേസമയം ഇടിച്ച കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മത്സ്യതൊഴിലാളികളാണ് വയര്‍ലെസ് വഴി വിവരങ്ങള്‍ കൈമാറിയത്. കപ്പലിടിച്ച് ബോട്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മംഗളൂരു തീരസംരക്ഷണ സേനയുടേയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടത്തുന്നത്. ബേപ്പൂര്‍ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍ തകര്‍ന്ന ബോട്ട്. പശ്ചിമ ബംഗാളിലെ സുനില്‍ ദാസ്, തമിഴ്‌നാട്ടിലെ വേലു മുരുകന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

Related Articles
Next Story
Share it