എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മത്സ്യബന്ധന ബോട്ട് തിരമാലയില്‍പെട്ടു; രക്ഷകരായി തീരദേശ പൊലീസ്

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടല്‍ തിരമാലയില്‍ അകപ്പെട്ട ബോട്ടിന് രക്ഷകരായി തീരദേശ പൊലീസ് സംഘമെത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കോട്ടിക്കുളത്തെ ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ള സമുദ്ര എന്ന ബോട്ട് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരമാലയില്‍പെടുകയായിരുന്നു. വിവരമറിഞ്ഞ് തളങ്കരയിലെ ബേക്കല്‍ തീരദേശ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രമേശന്റെ നേതൃത്വത്തിലുള്ള സംഘം കുതിച്ചെത്തി അപകടത്തില്‍പെട്ട ബോട്ടിനെ കയര്‍ കെട്ടിവലിച്ച് നെല്ലിക്കുന്ന് ന്യൂ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. ബോട്ടില്‍ 22 മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. കോസ്റ്റല്‍ […]

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടല്‍ തിരമാലയില്‍ അകപ്പെട്ട ബോട്ടിന് രക്ഷകരായി തീരദേശ പൊലീസ് സംഘമെത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കോട്ടിക്കുളത്തെ ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ള സമുദ്ര എന്ന ബോട്ട് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരമാലയില്‍പെടുകയായിരുന്നു. വിവരമറിഞ്ഞ് തളങ്കരയിലെ ബേക്കല്‍ തീരദേശ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രമേശന്റെ നേതൃത്വത്തിലുള്ള സംഘം കുതിച്ചെത്തി അപകടത്തില്‍പെട്ട ബോട്ടിനെ കയര്‍ കെട്ടിവലിച്ച് നെല്ലിക്കുന്ന് ന്യൂ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. ബോട്ടില്‍ 22 മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ സുരക്ഷാ ബോട്ടില്‍ ചെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഈ ബോട്ടിന്റെ സ്രാങ്ക് നാരായണന്‍, കോസ്റ്റല്‍ വാര്‍ഡന്‍ വിനീത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it