കൊച്ചി തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് കടലില്‍ മുങ്ങി, എട്ട് പേരെ കാണാതായി

കൊച്ചി: കൊച്ചി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി. എട്ട് പേരെ കാണാതായതായാണ് വിവരം. ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് കനത്ത കാറ്റില്‍ പെട്ട് കടലില്‍ മുങ്ങിയത്. ഇതോടൊപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ സുരക്ഷിതമായി ലക്ഷദ്വീപ് തീരത്തെത്തിയിട്ടുണ്ട്. തമിഴ്നാട് നാഗപട്ടണം സ്വദേശി മണിവേല്‍ എന്നയാളുടെ ഉടമസ്ഥതിയിലുള്ള ബോട്ടാണ് മുങ്ങിയത്. ബോട്ടില്‍ മലയാളികളുണ്ടോ എന്നതില്‍ വ്യക്തതയില്ല. വിവരമറിഞ്ഞ് കോസ്റ്റ്ഗാര്‍ഡ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊച്ചി: കൊച്ചി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി. എട്ട് പേരെ കാണാതായതായാണ് വിവരം. ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് കനത്ത കാറ്റില്‍ പെട്ട് കടലില്‍ മുങ്ങിയത്. ഇതോടൊപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ സുരക്ഷിതമായി ലക്ഷദ്വീപ് തീരത്തെത്തിയിട്ടുണ്ട്.

തമിഴ്നാട് നാഗപട്ടണം സ്വദേശി മണിവേല്‍ എന്നയാളുടെ ഉടമസ്ഥതിയിലുള്ള ബോട്ടാണ് മുങ്ങിയത്. ബോട്ടില്‍ മലയാളികളുണ്ടോ എന്നതില്‍ വ്യക്തതയില്ല. വിവരമറിഞ്ഞ് കോസ്റ്റ്ഗാര്‍ഡ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it