കീഴൂരില്‍ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കീഴൂര്‍: രൂക്ഷമായ മത്സ്യ ദൗര്‍ലഭ്യത്താലും കുതിച്ചുയരുന്ന ഇന്ധന വില കൊണ്ടും പൊറുതി മുട്ടിയ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാതെ കീഴൂര്‍ ഫിഷറീസ് സ്റ്റേഷന് സമീപം കരയ്ക്ക് കയറ്റി വെച്ചിരുന്ന 2 ഫൈബര്‍ വള്ളങ്ങള്‍ കത്തിനശിച്ചു. കരയ്ക്ക് ഉണങ്ങിയ കുറ്റിക്കാടുകളില്‍ നിന്ന് തീപടര്‍ന്ന് പിടിക്കുകയായിരുന്നു. തീ പടര്‍ന്ന് രണ്ട് വള്ളങ്ങള്‍ അഗ്‌നിക്കിരയായി. വേലായുധന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ ചെറു വള്ളവും വലയും ശിവശക്തിയെന്ന മത്സ്യഫെഡ് വായ്പാ മുഖേന 5 പേരടങ്ങിയ ഗ്രൂപ്പിന് അനുവദിച്ച വള്ളവുമാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ചെറുവള്ളത്തിനും വലയ്ക്കുമായി […]

കീഴൂര്‍: രൂക്ഷമായ മത്സ്യ ദൗര്‍ലഭ്യത്താലും കുതിച്ചുയരുന്ന ഇന്ധന വില കൊണ്ടും പൊറുതി മുട്ടിയ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാതെ കീഴൂര്‍ ഫിഷറീസ് സ്റ്റേഷന് സമീപം കരയ്ക്ക് കയറ്റി വെച്ചിരുന്ന 2 ഫൈബര്‍ വള്ളങ്ങള്‍ കത്തിനശിച്ചു. കരയ്ക്ക് ഉണങ്ങിയ കുറ്റിക്കാടുകളില്‍ നിന്ന് തീപടര്‍ന്ന് പിടിക്കുകയായിരുന്നു. തീ പടര്‍ന്ന് രണ്ട് വള്ളങ്ങള്‍ അഗ്‌നിക്കിരയായി. വേലായുധന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ ചെറു വള്ളവും വലയും ശിവശക്തിയെന്ന മത്സ്യഫെഡ് വായ്പാ മുഖേന 5 പേരടങ്ങിയ ഗ്രൂപ്പിന് അനുവദിച്ച വള്ളവുമാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ചെറുവള്ളത്തിനും വലയ്ക്കുമായി 70,000 രൂപയുടേയും ശിവശക്തി ഫൈബര്‍ വള്ളവും ഉപകരണങ്ങളുമടക്കം 5 ലക്ഷത്തിന്റെ നഷ്ടവും സംഭവിച്ചതായി കണക്കാക്കുന്നു. നാട്ടുകാരും ഫയര്‍ സര്‍വ്വീസും ചേര്‍ന്ന് തീയണച്ചതിനാല്‍ കൂടുതല്‍ വള്ളങ്ങളിലേക്ക് തീ പടരാതെ വലിയൊരു ദുരന്തം ഒഴിവായി.
നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സാങ്കേതിക കാരണങ്ങളാല്‍ തളച്ചിടാതെ അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. യു.എസ് ബാലന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജി. നാരായണന്‍, സാഗര സംസ്‌കൃതി ജില്ലാ പ്രസിഡണ്ട് പ്രതാപ് തയ്യില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.

Related Articles
Next Story
Share it