കാഞ്ഞങ്ങാട്: കടല്‍ കാണാനെത്തിയ ഓട്ടോ ഡ്രൈവറായ പിതാവും മകളും കടലിലകപ്പെട്ടു. മത്സ്യതൊഴിലാളികളുടെ സന്ദര്‍ഭോചിത ഇടപെടലില്‍ രണ്ടു പേര്‍ക്കും പുനര്‍ജന്മമായി.
അജാനൂര്‍ ആവിക്കല്‍ കടപ്പുറത്ത് കടല്‍ കാണാനെത്തിയ പിതാവും ഏഴുവയസുകാരിയുമാണ് കടലിലകപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. ശ്രദ്ധയില്‍പ്പെട്ട മത്സ്യതൊഴിലാളികളായ ഗണേശന്, പ്രകാശന് എന്നിവര്‍ ഓടിയെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. ഇതിനിടെ പിതാവ് കൂറ്റന്‍ തിരമാലയില്‍പെട്ടു. മറ്റൊന്നും ആലോചിക്കാതെ പ്രകാശനും ഗണേശനും വീണ്ടും കടലിലേക്കെടുത്തു ചാടി. ഷര്‍ട്ടില്‍ പിടിച്ച് കരയിലേക്കു കയറ്റി. ഇതിനിടെ സുരേശനടക്കമുള്ള മത്സ്യതൊഴിലാളികളെത്തി പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം പറഞ്ഞയച്ചു.