മത്സ്യതൊഴിലാളി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍: കടക്കെണിയിലായ മത്സ്യതൊഴിലാളിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ ഗോപാലനാ(46)ണ് മരിച്ചത്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായതും പ്രതികൂല കാലാവസ്ഥ മൂലം മത്സ്യബന്ധനം നടത്താനാവാത്തതും മൂലം കട ബാധ്യത ഉണ്ടായതിനെ തുടര്‍ന്നാണ് ഗോപാലന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഭാര്യ: സിന്ധു. മക്കള്‍: ശരത്, ജിത്തു, ഷിംജിത്ത്. സഹോദരങ്ങള്‍: ശാന്ത, കുട്ടിയന്‍, കുഞ്ഞികൃഷ്ണന്‍, സുരേഷ്, കാര്‍ത്യായനി.

Related Articles
Next Story
Share it