മംഗളൂരുവില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് കാണാതായ ആന്ധ്രാസ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു: മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് കാണാതായ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശി മല്ലപ്പള്ളി അപ്പയ്യ (36) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അപ്പയ്യ ബോട്ടില്‍ മംഗളൂരുവിനടുത്ത പുഴയില്‍ മത്സ്യബന്ധനം നടത്തിവരികയായിരുന്നു. ഇതിനിടെ അപ്പയ്യ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയാണുണ്ടായത്. മറ്റ് മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെയാണ് അപ്പയ്യയുടെ മൃതദേഹം കണ്ടെത്തിയത്.

Related Articles
Next Story
Share it