ആരിക്കാടിയില്‍ ബൈക്ക് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കുമ്പള: ആരിക്കാടി തങ്ങള്‍ വീട്ടിന് സമീപം ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്പള കോയിപ്പാടി കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍-മൈമൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ(45)ആണ് മരിച്ചത്. ഹനീഫയുടെ ഉമ്മുമ്മ മംഗളൂരുവില്‍ മരണപ്പെട്ടിരുന്നു. മയ്യത്ത് ഖബറടക്കിയത്തിന് ശേഷം സുഹൃത്ത് സിറാജിന്റെ കൂടെ ബൈക്കില്‍ മടങ്ങുന്നതിനിടെ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഹനീഫയുടെ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും […]

കുമ്പള: ആരിക്കാടി തങ്ങള്‍ വീട്ടിന് സമീപം ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്പള കോയിപ്പാടി കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍-മൈമൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ(45)ആണ് മരിച്ചത്. ഹനീഫയുടെ ഉമ്മുമ്മ മംഗളൂരുവില്‍ മരണപ്പെട്ടിരുന്നു. മയ്യത്ത് ഖബറടക്കിയത്തിന് ശേഷം സുഹൃത്ത് സിറാജിന്റെ കൂടെ ബൈക്കില്‍ മടങ്ങുന്നതിനിടെ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഹനീഫയുടെ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സൗദ. മക്കള്‍: ജാവീര്‍, ജാവീദ്.

Related Articles
Next Story
Share it