പുലിമുട്ടിന്റെ അപാകതകള്‍ പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
കാസര്‍കോട്: തോണിയപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ കീഴൂര്‍ കടപ്പുറം അഴിമുഖത്തെ പുലിമുട്ടിന്റെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മരണപ്പെട്ടവരുടെ വീടുകളും അഴിമുഖവും സന്ദര്‍ശിച്ച് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ ജില്ലയിലെത്തിയ മന്ത്രി ഉപ്പള അദീക്കാ കടപ്പുറം സന്ദര്‍ശിച്ച ശേഷമാണ് കസബ കടപ്പുറത്തെത്തിയത്. തോണിയപകടത്തില്‍ മരിച്ച കാര്‍ത്തികിന്റെയും രതീഷിന്റെയും സന്ദീപിന്റെയും ഇടിമിന്നലേറ്റ് മരിച്ച ബാബുരാജിന്റെയും വീടുകള്‍ മന്ത്രി സന്ദര്‍ശിച്ച് കുടുംബങ്ങളെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് കസബയിലെ നിര്‍ദ്ദിഷ്ട ഹാര്‍ബര്‍ പരിസരവും കീഴൂര്‍ […]

കാസര്‍കോട്: തോണിയപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ കീഴൂര്‍ കടപ്പുറം അഴിമുഖത്തെ പുലിമുട്ടിന്റെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മരണപ്പെട്ടവരുടെ വീടുകളും അഴിമുഖവും സന്ദര്‍ശിച്ച് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ ജില്ലയിലെത്തിയ മന്ത്രി ഉപ്പള അദീക്കാ കടപ്പുറം സന്ദര്‍ശിച്ച ശേഷമാണ് കസബ കടപ്പുറത്തെത്തിയത്. തോണിയപകടത്തില്‍ മരിച്ച കാര്‍ത്തികിന്റെയും രതീഷിന്റെയും സന്ദീപിന്റെയും ഇടിമിന്നലേറ്റ് മരിച്ച ബാബുരാജിന്റെയും വീടുകള്‍ മന്ത്രി സന്ദര്‍ശിച്ച് കുടുംബങ്ങളെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് കസബയിലെ നിര്‍ദ്ദിഷ്ട ഹാര്‍ബര്‍ പരിസരവും കീഴൂര്‍ അഴിമുഖത്തെ പുലിമുട്ടും മന്ത്രി സന്ദര്‍ശിച്ചു. കുറുംബ ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച മന്ത്രി ക്ഷേത്ര സ്ഥാനികരുമായി ചര്‍ച്ച നടത്തി. തീരദേശവാസികള്‍ നേരിടുന്ന ദുരിതങ്ങള്‍ സംബന്ധിച്ച് പലരും മന്ത്രിയോട് പരാതി ബോധിപ്പിച്ചു.
തോണിയപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച കാര്യവും മന്ത്രി പറഞ്ഞു. തീരദേശ വികസനത്തില്‍ രാഷ്ട്രീയം കാണാറില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
തീരദേശ വാസികളുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് നിര്‍ദ്ദിഷ്ട ഹാര്‍ബര്‍ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.