മംഗളൂരുവിലെ മീന്‍ സംസ്‌കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു

മംഗളുരു: മംഗളൂരുവിലെ മീന്‍ സംസ്‌കരണ ഫാക്ടറിയില്‍ ജോലിക്കിടെ വിഷവാതകം ശ്വസിച്ച് ബംഗാള്‍ സ്വദേശികളായ അഞ്ച് തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ സമീറുല്ല ഇസ്ലാം (34), ഉമര്‍ ഫാറൂഖ് (29), നിസാമുദ്ദീന്‍ സാസ് (32), ഷറഫത്ത് അലി, മീറാജുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദുരന്തമുണ്ടായത്. മറ്റ് തൊഴിലാളികളായ സറഫത് അലി, അസന്‍ അലി, ഖരിബുല്ല, അഫ്തല്‍ മലിക് എന്നിവരെ അബോധാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ഇന്നലെ രാത്രിയും രണ്ടുപേര്‍ ഇന്ന് രാവിലെയും മരിക്കുകയായിരുന്നുവെന്നാണ് […]

മംഗളുരു: മംഗളൂരുവിലെ മീന്‍ സംസ്‌കരണ ഫാക്ടറിയില്‍ ജോലിക്കിടെ വിഷവാതകം ശ്വസിച്ച് ബംഗാള്‍ സ്വദേശികളായ അഞ്ച് തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ സമീറുല്ല ഇസ്ലാം (34), ഉമര്‍ ഫാറൂഖ് (29), നിസാമുദ്ദീന്‍ സാസ് (32), ഷറഫത്ത് അലി, മീറാജുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദുരന്തമുണ്ടായത്.
മറ്റ് തൊഴിലാളികളായ സറഫത് അലി, അസന്‍ അലി, ഖരിബുല്ല, അഫ്തല്‍ മലിക് എന്നിവരെ അബോധാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ഇന്നലെ രാത്രിയും രണ്ടുപേര്‍ ഇന്ന് രാവിലെയും മരിക്കുകയായിരുന്നുവെന്നാണ് വിവരം. മീന്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുമ്പോള്‍ തൊഴിലാളികള്‍ ബോധമറ്റ് വീഴുകയായിരുന്നു. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൂന്നുപേര്‍ മരിച്ചത്.

Related Articles
Next Story
Share it