ചെമ്മനാട് പഞ്ചായത്തിന്റെ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റ് തുറന്നു

പൊയിനാച്ചി: ചെമ്മനാട് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ ചട്ടഞ്ചാലില്‍ പണിത മത്സ്യ-പച്ചക്കറി മാര്‍ക്കറ്റിന്റെ ഉദ്ഘാടനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയായി. മത്സ്യം, പച്ചക്കറി, കോഴി തുടങ്ങിയവയുടെ വില്‍പ്പനശാലകള്‍ തുടങ്ങിയ സൗകര്യങ്ങളൊക്കെ ഒരുക്കി ശുചിത്വ മാതൃകയിലാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുള്ളത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷ […]

പൊയിനാച്ചി: ചെമ്മനാട് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ ചട്ടഞ്ചാലില്‍ പണിത മത്സ്യ-പച്ചക്കറി മാര്‍ക്കറ്റിന്റെ ഉദ്ഘാടനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയായി. മത്സ്യം, പച്ചക്കറി, കോഴി തുടങ്ങിയവയുടെ വില്‍പ്പനശാലകള്‍ തുടങ്ങിയ സൗകര്യങ്ങളൊക്കെ ഒരുക്കി ശുചിത്വ മാതൃകയിലാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷ അബൂബക്കര്‍, രമ ഗംഗാധരന്‍, ശംസുദ്ദീന്‍ തെക്കില്‍, പഞ്ചായത്തംഗങ്ങളായ മറിയ മാഹിന്‍, അബ്ദുള്‍ കലാം സഹദുള്ള, നിസാര്‍ ടി.പി, ഇ. മനോജ് കുമാര്‍, ശശിധരന്‍, അബ്ദുള്‍ റഹ്മാന്‍ ബി.യു, കൃഷ്ണന്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ നിസാര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it