15ാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച മുതല്‍; എം.എല്‍.എമാര്‍ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: 15ാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച മുതല്‍ നടക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ സഭയില്‍ നടക്കും. 25നാണ് സ്പീക്കറെ തെരഞ്ഞെടുക്കുക. അതിനാല്‍ പ്രോടേം സ്പീക്കര്‍ പി ടി എ റഹീമായിരിക്കും അത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കുക. പി.ടി.എ റഹീമിന് മുന്നിലായിരിക്കും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും. വോട്ട് ഓണ്‍ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും. സര്‍ക്കാരിന്റെ നയപ്രഖ്യാപനം […]

തിരുവനന്തപുരം: 15ാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച മുതല്‍ നടക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ സഭയില്‍ നടക്കും. 25നാണ് സ്പീക്കറെ തെരഞ്ഞെടുക്കുക. അതിനാല്‍ പ്രോടേം സ്പീക്കര്‍ പി ടി എ റഹീമായിരിക്കും അത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കുക. പി.ടി.എ റഹീമിന് മുന്നിലായിരിക്കും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ.

സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും. വോട്ട് ഓണ്‍ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും. സര്‍ക്കാരിന്റെ നയപ്രഖ്യാപനം മെയ് 28ന് രാവിലെ ഗവര്‍ണര്‍ നടത്തും.

Related Articles
Next Story
Share it