കുട്ടിശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന് ഒന്നാം സ്ഥാനം

കാസര്‍കോട്: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജൂനിയര്‍ വിഭാഗം ദേശീയതല മത്സരത്തിലേക്ക് കാസര്‍കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2ലെ വിദ്യാര്‍ത്ഥിനികളായ അനന്യ. പി.ജി, വൈഷ്ണവി കൃഷ്ണ എന്നിവര്‍ തിരഞ്ഞടുക്കപ്പെട്ടു. അനിയന്ത്രിതമായി തറയോടുകള്‍ പാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പഠനം നടത്തുകയും വീടുകളിലും പാര്‍ക്കുകളിലും കടനിരത്തുകളിലുമെല്ലാം തറയോടുകള്‍ പാകുന്നതുകൊണ്ട് കരസസ്യങ്ങള്‍ കുറയുന്നതായും തന്മൂലം അന്തരീക്ഷ താപനില വര്‍ധിക്കുന്നതായും കണ്ടെത്തി. ഡല്‍ഹിയിലാണ് ദേശീയതല മത്സരം. സ്‌കൂള്‍ അധ്യാപിക മായ. ജി, കോ-വര്‍ക്കര്‍ വൈഷ്ണവി കൃഷ്ണ എന്നിവര്‍ […]

കാസര്‍കോട്: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജൂനിയര്‍ വിഭാഗം ദേശീയതല മത്സരത്തിലേക്ക് കാസര്‍കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2ലെ വിദ്യാര്‍ത്ഥിനികളായ അനന്യ. പി.ജി, വൈഷ്ണവി കൃഷ്ണ എന്നിവര്‍ തിരഞ്ഞടുക്കപ്പെട്ടു. അനിയന്ത്രിതമായി തറയോടുകള്‍ പാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പഠനം നടത്തുകയും വീടുകളിലും പാര്‍ക്കുകളിലും കടനിരത്തുകളിലുമെല്ലാം തറയോടുകള്‍ പാകുന്നതുകൊണ്ട് കരസസ്യങ്ങള്‍ കുറയുന്നതായും തന്മൂലം അന്തരീക്ഷ താപനില വര്‍ധിക്കുന്നതായും കണ്ടെത്തി. ഡല്‍ഹിയിലാണ് ദേശീയതല മത്സരം. സ്‌കൂള്‍ അധ്യാപിക മായ. ജി, കോ-വര്‍ക്കര്‍ വൈഷ്ണവി കൃഷ്ണ എന്നിവര്‍ കുട്ടികളെ സഹായിച്ചു. കഴിഞ്ഞ വര്‍ഷവും അനന്യ പി.ജിയുടെ ഗവേഷണത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

Related Articles
Next Story
Share it