കോവിഡ് രോഗികളുടെ ചികിത്സക്കായി ഓക്സിജന്‍ സൗകര്യവും അത്യാഹിതവിഭാഗവും കിടക്കകളും സജ്ജമാക്കിയ കര്‍ണാടകയുടെ ആദ്യട്രാന്‍സ്പോര്‍ട്ട് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും

മംഗളൂരു: കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സജ്ജമാക്കിയ പ്രത്യേക ബസിന്റെ ആദ്യസര്‍വീസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് എന്നിവ ഉള്‍പ്പെടുന്ന പുത്തൂര്‍ കെഎസ്ആര്‍ടിസി ഡിവിഷന്റെ പരിധിയിലുള്ള ആദ്യത്തെ ബസ് ബണ്ട്വാളിലെത്തി. എംഎല്‍എ രാജേഷ് നായിക് ഉപമുഖ്യമന്ത്രിയെയും ഗതാഗത ലക്ഷ്മണന്‍ സവാഡിയെയും സന്ദര്‍ശിച്ച് ഐസിയു ബസ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എം.എല്‍.എ ബസിനകത്തെ മെഡിക്കല്‍ സംവിധാനങ്ങള്‍ പരിശോധിച്ചു. ബസില്‍ ആംബുലന്‍സിന്റേത് പോലുള്ള സൈറണ്‍ സംവിധാനമുണ്ട്. ബസിനകത്ത് ഒരു മെഡിക്കല്‍ […]

മംഗളൂരു: കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സജ്ജമാക്കിയ പ്രത്യേക ബസിന്റെ ആദ്യസര്‍വീസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.
ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് എന്നിവ ഉള്‍പ്പെടുന്ന പുത്തൂര്‍ കെഎസ്ആര്‍ടിസി ഡിവിഷന്റെ പരിധിയിലുള്ള ആദ്യത്തെ ബസ് ബണ്ട്വാളിലെത്തി. എംഎല്‍എ രാജേഷ് നായിക് ഉപമുഖ്യമന്ത്രിയെയും ഗതാഗത ലക്ഷ്മണന്‍ സവാഡിയെയും സന്ദര്‍ശിച്ച് ഐസിയു ബസ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
എം.എല്‍.എ ബസിനകത്തെ മെഡിക്കല്‍ സംവിധാനങ്ങള്‍ പരിശോധിച്ചു. ബസില്‍ ആംബുലന്‍സിന്റേത് പോലുള്ള സൈറണ്‍ സംവിധാനമുണ്ട്. ബസിനകത്ത് ഒരു മെഡിക്കല്‍ ക്ലിനിക്ക് തന്നെ സജ്ജമാക്കിയിരിക്കുകയാണ്. ബസിന്റെ പിറകുവശത്തുകൂടിയാണ് രോഗികളുടെ പ്രവേശനം. ബസിന് അഞ്ച് കിടക്കകളുണ്ട്. എല്ലാ കിടക്കകളിലും ഓക്സിജന്‍ സൗകര്യമുണ്ട്. കൂടാതെ ബിപി, ഓക്സിജന്‍ നില, ഇസിജി, ശരീര താപനില എന്നിവയ്ക്കായി മോണിറ്ററിംഗ് മെഷീനുകളും സജ്ജമാക്കി. വെന്റിലേറ്റര്‍, എമര്‍ജന്‍സി മെഡിസിന്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള സംവിധാനവും ബസില്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗികളെ വേഗത്തില്‍ സുഖപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് ബോര്‍ഡും എഴുത്തുകളും ബസിലുണ്ട്. ചൊവ്വാഴ്ച എംഎല്‍എ രാജേഷ് നായിക് ഐസിയു ബസ് ഫ്ളാഗുചെയ്യും. ഇത് എല്ലാ ഗ്രാമങ്ങളിലേക്കും എത്തി ഒരു മൊബൈല്‍ ക്ലിനിക്ക് പോലെ സേവനം നല്‍കും. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ആളുകള്‍ക്ക് പരിശോധനയ്‌ക്കൊപ്പം മരുന്നുകള്‍ നല്‍കും. ഷെഡ്യൂള്‍ ചെയ്ത പ്രകാരം ബസ് ഓടിക്കുകയാണെങ്കില്‍ രണ്ട് മാസത്തിലൊരിക്കല്‍ എല്ലാ ഗ്രാമങ്ങളും സന്ദര്‍ശിക്കും.
എംഎല്‍എ രാജേഷ് നായിക്കിന്റെ ശ്രമഫലമായാണ് ഈ ബസ് താലൂക്കിലെത്തിയത്. ബസ് എല്ലാ ദിവസവും കെഎസ്ആര്‍ടിസി ബിസി റോഡ് യൂണിറ്റിലെത്തും.

Related Articles
Next Story
Share it