കാസര്‍കോട് നഗരസഭയുടെ ആദ്യ ഹെല്‍ത്ത് വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭ സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യം വെച്ച് ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഹെല്‍ത്ത് വെല്‍നസ് സെന്ററിന്റെ ആദ്യ കേന്ദ്രം ഉത്സവാന്തരീക്ഷത്തില്‍ തളങ്കര നുസ്രത്ത് നഗറില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് […]

കാസര്‍കോട്: കാസര്‍കോട് നഗരസഭ സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യം വെച്ച് ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഹെല്‍ത്ത് വെല്‍നസ് സെന്ററിന്റെ ആദ്യ കേന്ദ്രം ഉത്സവാന്തരീക്ഷത്തില്‍ തളങ്കര നുസ്രത്ത് നഗറില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആര്‍, രജനി കെ., കൗണ്‍സിലര്‍മാരായ സവിത, ലളിത എം., നഗരസഭ സെക്രട്ടറി ദിലീഷ് എന്‍.ഡി, നഗര ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. തേജസ്വിനി, അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ അലക്സ് ജോസ്, വെല്‍നസ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ അമല്‍ ജോബ്, നഗരസഭ കൗണ്‍സിലര്‍മാര്‍ സംബന്ധിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫ് നന്ദി പറഞ്ഞു.
നഗരസഭ നടപ്പിലാക്കുന്ന 3 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തന സജ്ജമായ ആദ്യ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്തത്.

Related Articles
Next Story
Share it