സുബൈദ വധക്കേസില്‍ ഒന്നാംപ്രതി കുറ്റക്കാരന്‍; മൂന്നാം പ്രതിയെ വിട്ടു

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തി 27 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ ഒന്നാം പ്രതിയെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുള്‍ഖാദറിനെ(34)യാണ് ഇന്ന് രാവിലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിലെ മൂന്നാംപ്രതിയായ മാന്യയിലെ കെ. അബ്ദുള്‍ ഹര്‍ഷാദിനെ വിട്ടയച്ചു.ഹര്‍ഷാദിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. രണ്ടാം പ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്(34) പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ […]

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തി 27 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ ഒന്നാം പ്രതിയെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുള്‍ഖാദറിനെ(34)യാണ് ഇന്ന് രാവിലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിലെ മൂന്നാംപ്രതിയായ മാന്യയിലെ കെ. അബ്ദുള്‍ ഹര്‍ഷാദിനെ വിട്ടയച്ചു.
ഹര്‍ഷാദിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. രണ്ടാം പ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്(34) പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ വിചാരണക്ക് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതിയായ പട്ട്‌ള കുതിരപ്പാടിയിലെ അബ്ദുല്‍ അസീസ് എന്ന ബാവ അസീസിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. 2018 ജനുവരി 17നാണ് ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സുബൈദ കൊലചെയ്യപ്പെട്ടത്. സ്ഥലം നോക്കാനെന്ന വ്യാജേന സുബൈദയുടെ വീട്ടിലെത്തിയ പ്രതികള്‍ കുടിവെള്ളം ആവശ്യപ്പെട്ടിരുന്നു. സുബൈദ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുന്നതിനിടെ പ്രതികള്‍ റബ്ബര്‍ കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കലര്‍ത്തിയ കറുത്ത തുണി കൊണ്ട് മുഖത്ത് അമര്‍ത്തി ബോധം കെടുത്തിയ ശേഷം കയ്യും കാലും കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 27 ഗ്രാം വരുന്ന വളകളും മാലയും കമ്മലും കവര്‍ന്ന ശേഷം സംഘം കടന്നുകളയുകയായിരുന്നു. അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍, എ.എസ.്പി വിശ്വനാഥന്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരന്‍, കാസര്‍കോട് ഡി.വൈ.എസ്.പി കെ. സുകുമാരന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അസൈനാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുബൈദ വധക്കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്.
സി.ഐ വി.കെ വിശ്വംഭരനാണ് അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് കോടതിയില്‍ 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസ് പിന്നീട് വിചാരണക്കായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു. 48 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ദിനേശ്കുമാറും പ്രതികള്‍ക്ക് വേണ്ടി മാധവന്‍ മലാംങ്കാട്, എ.ജി നായര്‍ എന്നിവരും ഹാജരായി.

Related Articles
Next Story
Share it