മംഗളൂരുവിലെ റസ്റ്റോറന്റില്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍; റിവോള്‍വറും കത്തിയും പിടികൂടി

മംഗളൂരു: മംഗളൂരു ഫല്‍നീറിലെ റസ്റ്റോറന്റില്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ നാലുപേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സമീര്‍ എന്ന കടപ്പാറ സമീര്‍, മുഹമ്മദ് അര്‍ഫാന്‍, ഇസാസ് മുഹമ്മദ്, ജുനൈദ് ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് റിവോള്‍വറും കത്തിയും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് ഫല്‍നീറിലെ റെസ്റ്റോറന്റില്‍ വെടിവെപ്പും അക്രമവുമുണ്ടായത്. മുഹമ്മദ് സമീര്‍, മുഹമ്മദ് അര്‍ഫാന്‍, ഇസാസ് മുഹമ്മദ്, ജുനൈദ് ബഷീര്‍ […]

മംഗളൂരു: മംഗളൂരു ഫല്‍നീറിലെ റസ്റ്റോറന്റില്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ നാലുപേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സമീര്‍ എന്ന കടപ്പാറ സമീര്‍, മുഹമ്മദ് അര്‍ഫാന്‍, ഇസാസ് മുഹമ്മദ്, ജുനൈദ് ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് റിവോള്‍വറും കത്തിയും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് ഫല്‍നീറിലെ റെസ്റ്റോറന്റില്‍ വെടിവെപ്പും അക്രമവുമുണ്ടായത്. മുഹമ്മദ് സമീര്‍, മുഹമ്മദ് അര്‍ഫാന്‍, ഇസാസ് മുഹമ്മദ്, ജുനൈദ് ബഷീര്‍ എന്നിവര്‍ ചായ കുടിക്കാന്‍ റസ്റ്റോറന്റില്‍ കയറിയിരുന്നു. ഇതിനിടെ റസ്റ്റോറന്റ് ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സംഘം ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രധാന പ്രതി മുഹമ്മദ് സമീര്‍ മംഗളൂരുവിലെ ഇല്യാസ് വധമുള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയാണ്. നാല് കൊലപാതകശ്രമ കേസുകള്‍ ഉള്‍പ്പെടെ 6 കേസുകളില്‍ അര്‍ഫാനും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it