നീലേശ്വരം വീരര്‍കാവ് കളിയാട്ട ഉത്സവത്തിനിടെ വെടിക്കെട്ടപകടം; 157 പേര്‍ക്ക് പരിക്ക്, എട്ട് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ ഇന്നലെ അര്‍ദ്ധരാത്രിയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 8 പേര്‍ അതീവ ഗുരുതര നിലയിലാണ്. മറ്റു 15 പേരുടെ പരിക്കും സാരമുള്ളതാണ്. അര്‍ദ്ധരാത്രി 12.45ഓടെയായിരുന്നു വെടിക്കെട്ട് ദുരന്തമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും […]

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ ഇന്നലെ അര്‍ദ്ധരാത്രിയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 8 പേര്‍ അതീവ ഗുരുതര നിലയിലാണ്. മറ്റു 15 പേരുടെ പരിക്കും സാരമുള്ളതാണ്. അര്‍ദ്ധരാത്രി 12.45ഓടെയായിരുന്നു വെടിക്കെട്ട് ദുരന്തമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ തെയ്യം കാണാന്‍ കൂടി നിന്നിരുന്നു. ഇവരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാന്‍ പ്രദേശത്തെ ആംബുലന്‍സുകള്‍ രംഗത്തെത്തുകയായിരുന്നു. അതിനാല്‍ തന്നെ പരിക്കേറ്റവരെ ഉടന്‍ ആസ്പത്രിയിലെത്തിക്കാനായി. കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ് ആസ്പത്രി, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്പത്രി, ബേബി മെമ്മോറിയല്‍ ആസ്പത്രി, പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി, ഐഷാല്‍ ആസ്പത്രി, ദീപാ ആസ്പത്രി, മാവുങ്കാല്‍ സഞ്ചീവിനി ആസ്പത്രി, മംഗളൂരു എ.ജെ മെഡിക്കല്‍ കോളേജ് തുടങ്ങിയ ആസ്പത്രികളിലാണ് പ്രവേശിപ്പിച്ചത്. ഷമില്‍, ശരത്, വിഷ്ണു എന്നിവരാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്പത്രിയില്‍ ഗുരുതര നിലയിലുള്ളത്. ഷിബിന്‍ രാജ്, ബിജു, രതീഷ് എന്നിവരെയാണ് കോഴിക്കോട്ടെ ആസ്പത്രിയിലേക്ക് മാറ്റിയത്. അഭിജിത്ത്, ശര്‍മ്മ, രാകേഷ്, സന്തോഷ്, വിനീഷ്, ബിപിന്‍, വൈശാഖ്, മോഹനന്‍, അശ്വന്ത്, മിഥുന്‍, അതിഷ്, ശ്രീനാഥ്, സൗരവ്, ശ്രീരാഗ്, ഗീത, പ്രാര്‍ത്ഥന, സുധീഷ്, പ്രീതി, വിന്യ, അതുല്‍ ടി.വി, ഭവിക, സൗപര്‍ണ്ണിക, പത്മനാഭന്‍, അനിത എന്നിവരാണ് കണ്ണൂരിലെ ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.
അപകട വിവരം അറിഞ്ഞ് കണ്ണൂര്‍ ഡി.ഐ.ജി രാജ്പാല്‍ മീണ, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ എന്നിവര്‍ സംഭവസ്ഥലത്തെത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അപകടം നടന്ന പ്രദേശം സന്ദര്‍ശിച്ചു. പരിക്കേറ്റു ആസ്പത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു.

Related Articles
Next Story
Share it