പുല്ലൂര്‍-പെരിയ പഞ്ചായത്ത് പരിധിയില്‍ തീപിടിത്തം പതിവാകുന്നു; പെരിയയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്ത് പരിധിയില്‍ തീപിടുത്തം പതിവാകുന്നു. ചാലിങ്കാലിലെ ദേശീയപാതയോരത്ത് അടിക്കടി തീപിടുത്തമുണ്ടാകുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. നിരവധി തവണ ഈ ഭാഗത്ത് തീപിടുത്തമുണ്ടായിട്ടുണ്ട്. കാട് നിറഞ്ഞ പ്രദേശമായതിനാല്‍ പെട്ടെന്ന് തീപടരുന്നു. മുമ്പ് ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയും മറ്റും കത്തിനശിച്ചിട്ടുണ്ട്.കശുമാവുകളും തെങ്ങുകളും അടക്കം കത്തിനശിച്ചിരുന്നു. ഇന്നലെ വൈകിട്ടും ചാലിങ്കാല്‍ ദേശീയ പാതയോരത്ത് തീപിടുത്തമുണ്ടായി. വിവരമറിയിച്ചിട്ടും ഫയര്‍ഫോഴ്സ് വൈകിയാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും വിസ്തൃതമായ സ്ഥലത്തെ കാടുകളും മരങ്ങളും കത്തിനശിച്ചിരുന്നു. പഞ്ചായത്ത് പരിധിയിലെ മറ്റ് പ്രദേശങ്ങളിലും […]

പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്ത് പരിധിയില്‍ തീപിടുത്തം പതിവാകുന്നു. ചാലിങ്കാലിലെ ദേശീയപാതയോരത്ത് അടിക്കടി തീപിടുത്തമുണ്ടാകുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. നിരവധി തവണ ഈ ഭാഗത്ത് തീപിടുത്തമുണ്ടായിട്ടുണ്ട്. കാട് നിറഞ്ഞ പ്രദേശമായതിനാല്‍ പെട്ടെന്ന് തീപടരുന്നു. മുമ്പ് ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയും മറ്റും കത്തിനശിച്ചിട്ടുണ്ട്.
കശുമാവുകളും തെങ്ങുകളും അടക്കം കത്തിനശിച്ചിരുന്നു. ഇന്നലെ വൈകിട്ടും ചാലിങ്കാല്‍ ദേശീയ പാതയോരത്ത് തീപിടുത്തമുണ്ടായി. വിവരമറിയിച്ചിട്ടും ഫയര്‍ഫോഴ്സ് വൈകിയാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും വിസ്തൃതമായ സ്ഥലത്തെ കാടുകളും മരങ്ങളും കത്തിനശിച്ചിരുന്നു. പഞ്ചായത്ത് പരിധിയിലെ മറ്റ് പ്രദേശങ്ങളിലും തീപിടുത്തം ഉണ്ടാകുന്നുണ്ട്.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ തീപിടുത്തവും മറ്റ് അപകടങ്ങളും ഉണ്ടാകുമ്പോള്‍ കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനില്‍ നിന്നാണ് അഗ്‌നിരക്ഷാ സേന എത്താറുള്ളത്. പലപ്പോഴും ഫയര്‍ഫോഴ്സ് വരാന്‍ ഏറെ സമയം പിടിക്കുന്നു. ഈ സാഹചര്യത്തില്‍ പെരിയയില്‍ ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കേന്ദ്രസര്‍വ്വകലാശാല, ഗവ.ആസ്പത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങി ഒട്ടനവധി സൗകര്യങ്ങളുള്ള പെരിയയില്‍ എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങളും നടന്നുവരികയാണ്. അതുകൊണ്ട് തന്നെ പെരിയയില്‍ ഫയര്‍സ്റ്റേഷന്‍ അത്യാവശ്യമാണെന്നാണ് ആവശ്യം.

Related Articles
Next Story
Share it