അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ സ്ത്രീയും രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവും കുടുങ്ങി; അഗ്‌നിശമനസേന രക്ഷപ്പെടുത്തി

പുത്തൂര്‍: അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ സ്ത്രീയും രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവും കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് രണ്ടുപേരെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുത്തൂര്‍ കയ്യൂര്‍ ഗ്രാമത്തിലെ മടവിലാണ് സംഭവം. മടവിനടുത്ത് താമസിക്കുന്ന സദാശിവ റായിയും ഭാര്യ സുനന്ദയുമാണ് കിണറ്റിലകപ്പെട്ടത്. സുനന്ദ രാവിലെ വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട സദാശിവറായി കിണറ്റിലേക്ക് നോക്കിയപ്പോള്‍ ഭാര്യയെ കണ്ടെത്തി. സദാശിവറായി ഉടന്‍ തന്നെ കിണറ്റില്‍ ഇറങ്ങുകയും സുനന്ദയെ രക്ഷിച്ച് പടവിലേക്ക് ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. എന്നാല്‍ സദാശിവക്ക് ഭാര്യയെയും കൊണ്ട് […]

പുത്തൂര്‍: അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ സ്ത്രീയും രക്ഷിക്കാന്‍ ഇറങ്ങിയ ഭര്‍ത്താവും കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് രണ്ടുപേരെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുത്തൂര്‍ കയ്യൂര്‍ ഗ്രാമത്തിലെ മടവിലാണ് സംഭവം. മടവിനടുത്ത് താമസിക്കുന്ന സദാശിവ റായിയും ഭാര്യ സുനന്ദയുമാണ് കിണറ്റിലകപ്പെട്ടത്. സുനന്ദ രാവിലെ വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട സദാശിവറായി കിണറ്റിലേക്ക് നോക്കിയപ്പോള്‍ ഭാര്യയെ കണ്ടെത്തി. സദാശിവറായി ഉടന്‍ തന്നെ കിണറ്റില്‍ ഇറങ്ങുകയും സുനന്ദയെ രക്ഷിച്ച് പടവിലേക്ക് ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. എന്നാല്‍ സദാശിവക്ക് ഭാര്യയെയും കൊണ്ട് കിണറ്റിന് പുറത്തേക്ക് വരാന്‍ കഴിഞ്ഞില്ല.
ഇതിനിടെ ഓടിയെത്തിയ നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുന്ദറിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി ദമ്പതികളെ കിണറിന് വെളിയിലെത്തിച്ചു. സദാശിവറായിയും സുനന്ദയും അപ്പോഴേക്കും ക്ഷീണിതരായിരുന്നു.
കിണറ്റില്‍ വീണതിനുശേഷം സുനന്ദ മുങ്ങിമരിക്കാതിരിക്കാന്‍ പമ്പ് സെറ്റ് പൈപ്പും കേബിളും മുറുകെ പിടിച്ചിരുന്നു. ഒരു കയറിന്റെ സഹായത്തോടെയാണ് സദാശിവ റായി ഇറങ്ങിയത്. രണ്ടുപേരുടെയും മനസാന്നിധ്യം വലിയൊരു അപകടത്തില്‍ നിന്ന് അവരെ രക്ഷിച്ചതായി ഫയര്‍ഫോഴ്സ് പറഞ്ഞു.

Related Articles
Next Story
Share it